Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ സഹകരണവും പ്രാദേശിക സുരക്ഷയും ചർച്ച ചെയ്ത് സൗദി-കാനഡ പ്രതിരോധ മന്ത്രിമാർ

text_fields
bookmark_border
പ്രതിരോധ സഹകരണവും പ്രാദേശിക സുരക്ഷയും ചർച്ച ചെയ്ത് സൗദി-കാനഡ പ്രതിരോധ മന്ത്രിമാർ
cancel

ജിദ്ദ: സൗദി അറേബ്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രതിരോധ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും കനേഡിയൻ ദേശീയ പ്രതിരോധ മന്ത്രി ബിൽ ബ്ലെയറും തമ്മിൽ ജിദ്ദയിലാണ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദം ഊട്ടിയുറപ്പിച്ച ചർച്ചയിൽ, സൈനിക-പ്രതിരോധ രംഗങ്ങളിലെ സംയുക്ത പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുനേതാക്കളും വിലയിരുത്തി. ഇതിനുപുറമേ, നിലവിലെ പ്രാദേശിക സാഹചര്യങ്ങളും മിഡിൽ ഈസ്​റ്റിലും ആഗോളതലത്തിലും സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനായി അന്താരാഷ്​ട്ര തലത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.

സൗദി പ്രതിരോധ മന്ത്രാലയ ഉപമേധാവി അമീർ അബ്​ദുറഹ്​മാൻ ബിൻ മുഹമ്മദ് ബിൻ അയ്യാഫ്, ചീഫ് ഓഫ് ജനറൽ സ്​റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലി, പ്രതിരോധ മന്ത്രാലയ എക്സിക്യൂട്ടീവ് അഫയേഴ്സ് അസിസ്​റ്റൻറ്​ ഡോ. ഖാലിദ് അൽ ബിയാരി, പ്രതിരോധ മന്ത്രിയുടെ ഇൻറലിജൻസ് കാര്യ ഉപദേശകൻ ഹിഷാം ബിൻ സൈഫ് എന്നിവരും സൗദി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കനേഡിയൻ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രാലയ ഡെപ്യൂട്ടി മിനിസ്​റ്റർ ക്രിസ്റ്റിൻ ഫോക്സും മറ്റ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi-Canadian Defense Ministers discuss defense cooperation and regional security
Next Story