ബംഗ്ലാദേശ് തൊഴിലാളി റിക്രൂട്ട്മെന്റ് വ്യവസ്ഥാപിതമാക്കാൻ കരാർ
text_fieldsറിയാദ്: ബംഗ്ലാദേശിൽനിന്ന് സൗദിയിലേക്കുള്ള ജനറൽ തൊഴിലാളി റിക്രൂട്ട് നടപടികൾ വ്യവസ്ഥാപിതമാക്കുന്നതിനുള്ള കരാർ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹിയും ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ തൊഴിൽ മന്ത്രി ആസിഫ് നദ്രുലും ആണ് കരാർ ഒപ്പുവെച്ചത്.
ഇരുവശത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ബംഗ്ലാദേശി തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങൾക്കും വ്യവസ്ഥാപിതമായ ചട്ടക്കൂട് സ്ഥാപിക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അവർ തമ്മിലുള്ള കരാർ ബന്ധം വ്യവസ്ഥാപിതമാക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള സഹപ്രവർത്തകരുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ബന്ധങ്ങളും കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സന്തുലിതമായ തൊഴിൽ വിപണി ഉറപ്പാക്കുന്നതിന് പുതിയ തൊഴിൽ വിപണികൾ തുറക്കുന്നതിനും പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും കൈവരിക്കുന്നതിന് എല്ലാ തലങ്ങളിലുമുള്ള സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

