Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി–അമേരിക്ക: സഹകരണം സമഗ്ര തലത്തിൽ

text_fields
bookmark_border
  • ഒപ്പുവെച്ചത് 38,000 കോടി ഡോളറിെൻറ കരാറിൽ
സൗദി–അമേരിക്ക: സഹകരണം സമഗ്ര തലത്തിൽ
cancel
 റിയാദ്: ഡോണൾഡ് ട്രംപി​​െൻറ ചരിത്ര സന്ദർശനത്തോടെ യാഥാർഥ്യമാവുന്നത് സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സമഗ്രമേഖലയിലുള്ള സഹകരണം. വ്യാപാര, വാണിജ്യ നയതന്ത്ര, സൈനിക മേഖലയിൽ 38000 കോടി ഡോളറി​​െൻറ കരാറുകൾക്കാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യൻ മേഖല നേരിടുന്ന തീവ്രവാദ ഭീകരവാദ ഭീഷണികളെ ഒരുമിച്ച് നേരിടാനുള്ള പ്ലാറ്റ്ഫോമും ഒരുങ്ങിയിരിക്കയാണ്.  ഏറ്റവും വലിയ കരാർ  ആയുധ ഇടപാടിേൻറതാണ് എന്നത് ശ്രദ്ധേയമാണ്. 11000 കോടി ഡോളറി​​െൻറ  ആയുധകരാറിലാണ് അന്തിമ തീരുമാനമായിരിക്കുന്നത്.  വിഷൻ 2020 പദ്ധതിയുടെ സാക്ഷാത്കാരത്തിന് അനുഗുണമാവുന്ന കരാറുകളാണ്  ഉണ്ടായിരിക്കുന്നതെന്ന്  സൗദി ഭരണാധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.   ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളാണ് ട്രംപി​​െൻറ സൗദി സന്ദർശനത്തോടെ സാധ്യമായിരിക്കുന്നതെന്ന് വിദശേകാര്യമന്ത്രി ആദിൽ ജുബൈർ പറഞ്ഞു. വാണിജ്യം, നിക്ഷേപം, പ്രതിരോധം,സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിൽ അടുത്ത  പത്ത് വർഷത്തേക്കുള്ളതാണ് കരാർ. രാജ്യത്തി​​െൻറ വികസനത്തി​​െൻറയും സാമൂഹിക–വിദ്യാഭ്യാസമേഖലയുടെയും  പുതിയ  യുഗത്തിലേക്കുള്ള കാൽവെപ്പിനൊപ്പം  രാജ്യവും മേഖലയും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദവും ഭീകരവാദവും ഇല്ലായ്മ ചെയ്യാനുള്ള കരുത്തുറ്റ നീക്കമാണിതെന്നും ആദിൽ ജുബൈർ വ്യക്തമാക്കി. ഭീകരർക്ക് ഇറാൻ നൽകുന്ന സാമ്പത്തിക, ആയുധ സഹായങ്ങൾ നിർത്തലാക്കാൻ  അമേരിക്കയുടെ സഹകരണത്തോടെ  അറബ് ഇസ്​ലാമിക രാജ്യങ്ങളുടെ സംയുക്ത നീക്കത്തിന് തീരുമാനമായതായും അദ്ദേഹം  പറഞ്ഞു. സിറിയൻ സംഘർഷം അവസാനിപ്പിക്കാൻ  നടപടി സ്വീകരിക്കാനും ഫലസ്​തീനും ഇസ്രായേലിനുമിടയിൽ സ്​ഥായിയായ സമാധാനം  കൊണ്ടു വരുന്നതിന്  പുതിയ പദ്ധതി ഉണ്ടാക്കാനും  സൽമാൻ രാജാവ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചതായും ആദിൽ ജുബൈർ വ്യക്തമാക്കി.  കരാറുകളിൽ ഒപ്പിടൽ ചടങ്ങിന് ശേഷം  അത്യസാധാരണമായ ദിനമാണിതെന്ന് ട്രംപ് പ്രതികരിച്ചു. നൂറ് കണക്കിന് ബില്യൺ ഡോളറി​​െൻറ നിക്ഷേപകരാറുകളിൽ അമേരിക്ക ഒപ്പുവെച്ച ദിനമാണിത്. ഒരുപാട് തൊഴിൽ സാധ്യതകൾ തുറക്കുന്നതാണ് കരാറുകൾ. സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും ട്രംപ്  തുറന്നു പറഞ്ഞു. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia- America
Next Story