സൗദിയിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി പാസ്പോർട്ട് എടുക്കാനും യാത്ര ചെയ്യാനും അനുമതി
text_fieldsജിദ്ദ: സൗദിയിൽ സ്ത്രീകൾക്ക് പുരുഷെൻറ രക്ഷാകർതൃത്വമില്ലാതെ പാസ്പോർട്ട് എടുക്കാനും യാത്ര ചെയ്യാനും അനുവദിച്ച് ഉത്തരവ്. ഇനി മുതൽ പ്രായപൂർത്തിയായ സ്ത്രീകൾക്ക് സ്വതന്ത്രമായി പാസ്പോർട്ടിന് അപേക്ഷിക്കുകയും യാത്ര ചെയ്യുകയുമാവാം. 21 വയസ് പൂർത്തിയായ സ്ത്രീകൾക്കാണ് ഇൗ അവകാശം.
സ്ത്രീകൾക്ക് കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷകർതൃത്വം മാതാവിന് ഏറ്റെടുക്കാമെന്നും ഉത്തരവിലുണ്ട്.
നേരത്തെ വനിതകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ പുരുഷെൻറ രക്ഷാകർതൃത്വം ആവശ്യമായിരുന്നു. ഭർത്താവിെൻറയോ പിതാവിെൻറയോ അനുമതി വേണമെന്നായിരുന്നു വ്യവസ്ഥ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷാകർതൃത്വം പിതാവിന് മാത്രമാണ് ലഭിച്ചിരുന്നത്.
സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ നിയമം കഴിഞ്ഞ വർഷമാണ് നടപ്പിലായത്. അതിെൻറ തുടർച്ചയായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകൾക്ക് പാസ്പോർട്ട് സ്വതന്ത്രമായി അനുവദിക്കുന്നത് സംബന്ധിച്ച് ശൂറ കൗൺസിൽ നേരത്തെ ചർച്ച ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
