Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹിരാകാശ പര്യവേഷണത്തിൽ...

ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രനേട്ടവുമായി സൗദി അറേബ്യ; ‘ഷംസ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

text_fields
bookmark_border
ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രനേട്ടവുമായി സൗദി അറേബ്യ; ‘ഷംസ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
cancel
camera_alt

സൗദി ഉപഗ്രഹമായ ‘ഷംസ്’ വിജയകരമായി വിക്ഷേപിച്ചപ്പോൾ

റിയാദ്: ബഹിരാകാശ ദൗത്യത്തിൽ പുതിയൊരു ചരിത്രനേട്ടം കൈവരിച്ച് സൗദി അറേബ്യ. നാസയുടെ ‘ആർട്ടെമിസ് II’ ദൗത്യത്തി​െൻറ ഭാഗമായി സൗദി ഉപഗ്രഹമായ ‘ഷംസ്’ വിജയകരമായി വിക്ഷേപിക്കുകയും അതുമായി ഫലപ്രദമായ ആശയവിനിമയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

ഇതോടെ ആർട്ടെമിസ് പ്രോഗ്രാമി​െൻറ ഭാഗമായി ബഹിരാകാശ ദൗത്യം ആരംഭിക്കുന്ന ആദ്യത്തെ അറബ് രാഷ്​ട്രമെന്ന ഖ്യാതി സൗദി അറേബ്യ സ്വന്തമാക്കി. ബഹിരാകാശ മേഖലയിലെ സൗദിയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെയും ആഗോള ശാസ്ത്ര പദ്ധതികളിലെ സജീവ സാന്നിധ്യത്തെയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

സ്‌പേസ് ലോഞ്ച് സിസ്​റ്റം (എസ്​.എൽ.എസ്​) വാഹനത്തിലാണ് ‘ഷംസ്’ വിക്ഷേപിച്ചതെന്ന് സൗദി ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ദേശീയ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ശാസ്ത്രീയ ഗവേഷണങ്ങൾ സാധ്യമാക്കുക, അന്താരാഷ്​ട്ര സഹകരണം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഭൂമിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ മുതൽ 70,000 കിലോമീറ്റർ വരെ അകലെയുള്ള ഉയർന്ന എലിപ്റ്റിക്കൽ ഓർബിറ്റിലാണ് (എച്ച്​.ഇ.ഒ) ഉപഗ്രഹം നിലയുറപ്പിക്കുന്നത്. ബഹിരാകാശ വികിരണം, സൗര എക്സ്-റേകൾ, ഭൂമിയുടെ കാന്തികക്ഷേത്രം, ഉയർന്ന ഊർജ്ജമുള്ള സൗരകണങ്ങൾ എന്നിങ്ങനെ നാല് വൈവിധ്യമാർന്ന മേഖലകളെ കുറിച്ച് പഠിക്കാനും സൗരപ്രവർത്തനങ്ങൾ ഭൂമിയിലുണ്ടാക്കുന്ന ഫലങ്ങൾ നിരീക്ഷിക്കാനും ഈ ഉപഗ്രഹം സഹായിക്കും.

സൗദി വിഷൻ 2030-​െൻറ ഭാഗമായുള്ള ‘നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ്​ ആൻഡ് ലോജിസ്റ്റിക്സ് പ്രോഗ്രാമിന്’ കീഴിൽ രാജ്യത്തെ പ്രതിഭകളാണ് ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ആദ്യത്തെ ദേശീയ ദൗത്യം കൂടിയാണിത്.

ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങൾ പങ്കാളികളാകുന്ന ആർട്ടെമിസ് പ്രോഗ്രാമി​െൻറ ലക്ഷ്യം മനുഷ്യരെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് തിരികെ എത്തിക്കുകയും ചൊവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്. ഈ ബൃഹദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് സൗദി ഇപ്പോൾ നിർണായക പങ്കാളിയായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaunchedSaudi Arabiasuccessfulspace explorationSatelite
News Summary - Saudi Arabia achieves a historic milestone in space exploration; ‘Shams’ satellite successfully launched
Next Story