Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 48 പേർക്ക് കോവിഡ്; 61 പേർക്ക് രോഗമുക്തി

text_fields
bookmark_border
ചികിത്സയിലുള്ളവർ -1,947, ഗുരുതരാവസ്ഥയിലുള്ളവർ -29
സൗദിയിൽ 48 പേർക്ക് കോവിഡ്; 61 പേർക്ക് രോഗമുക്തി
cancel

ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച 48 പുതിയ കോവിഡ് രോഗികളും 61 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 550,136 ഉം രോഗമുക്തരുടെ എണ്ണം 539,338 ഉം ആയി.

പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,851ആയി. നിലവിൽ 1,947 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 20, ജിദ്ദ 8, തബൂക്ക്, മക്ക, ദമ്മാം, അൽഖോബാർ, അൽ ഉല എന്നിവിടങ്ങളിൽ രണ്ട് വീതം, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,965,181 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,753,325 ആദ്യ ഡോസും 22,747,061 രണ്ടാം ഡോസും 464,795 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia: 48 covid cases
Next Story