Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം: അഞ്ചുവർഷത്തിനുള്ളിൽ നാല്​ ലക്ഷം കോടി റിയാൽ നിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും
cancel
camera_alt

സൗദി പൊതുനിക്ഷേപ നിധിയുടെ പഞ്ചവത്സര പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിക്കുന്നു

Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശിയുടെ...

സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം: അഞ്ചുവർഷത്തിനുള്ളിൽ നാല്​ ലക്ഷം കോടി റിയാൽ നിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും

text_fields
bookmark_border

ജിദ്ദ: അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ സൗദി ആഭ്യന്തര സമ്പദ്​ ഘടനയിൽ നാല്​ ലക്ഷം കോടി റിയാൽ മുതുമടക്കുണ്ടാകുന്ന പൊതുനിക്ഷേപ നിധി (പബ്ലിക്​ ഇൻവെസ്​ റ്റുമെൻറ്​ ഫണ്ട്​)​ പ്രവർത്തന പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു. 18 ലക്ഷം തൊഴിലവസരങ്ങളും സൃഷ്​ടിക്കപ്പെടും. സൗദി സാമ്പത്തിക, വികസന കാര്യ കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പൊതു നിക്ഷേപ നിധി ഡയറക്​ടർ ബോർഡാണ്​ പുതിയ പഞ്ചവത്സര പ്രവർത്തന പദ്ധതിക്ക്​​ അംഗീകാരം നൽകിയത്​.

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും രാജ്യത്തി​െൻറ സുസ്ഥിര വികസനം സാധ്യമാക്കാനുമാണ്​ ലക്ഷ്യമിടുന്നതെന്ന്​ പുതിയ പ്രവർത്തനപദ്ധതി അവതരിപ്പിക്കവെ കിരീടാവകാശി പറഞ്ഞു. നിക്ഷേപ നിധിയുടെ ആസ്​തി 2030ൽ 7.5 ലക്ഷം കോടി റിയാൽ കവിയും. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള രാജ്യത്തി​െൻറ അഭിലാഷങ്ങൾ സാക്ഷാത്​കരിക്കാനുള്ളതാണ്​ നിക്ഷേപ നിധി. ജീവിത നിലവാരം ഉയർത്തുക, പരമ്പരാഗത ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക എന്നിവയാണ്​ ലക്ഷ്യം​. 2025 ഒാടെ നാല്​ ലക്ഷം കോടി റിയാലിൽ കൂടുതൽ ആസ്​തി കൈവരിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, നിധിയുടെ അനുബന്ധ സംരംഭങ്ങളിലൂടെ 1.2 ലക്ഷം കോടി റിയാലി​െൻറ എണ്ണേതര വരുമാനം നേടുക എന്നീ ലക്ഷ്യങ്ങളുമുണ്ട്​. പ്രാദേശിക സമ്പദ്​വ്യവസ്ഥയിൽ അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ പ്രതിവർഷം 150 ശതകോടി റിയാലിൽ കുറയാത്ത മുതൽമുടക്കുണ്ടാവും. ഇൗ പദ്ധതികളിൽ സ്വകാര്യ മേഖല​യെ പ്രധാന പങ്കാളിയാക്കും. വിജയത്തിന് സഹായിക്കുന്ന ധാരാളം അവസരങ്ങൾ സ്വകാര്യ മേഖലയിലുണ്ട്​.

അഞ്ച്​ വർഷത്തെ നിധിയുടെ പദ്ധതികളിലും സംരംഭങ്ങളിലും പ്രാദേശിക അനുപാതം 60 ശതമാനമാക്കും. നി​ക്ഷേപ നിധി രാജ്യത്തിന്​ മാത്രമുള്ള നിക്ഷേപ പദ്ധതിയല്ല. രാജ്യത്തി​േൻറ​തൊപ്പം ലോകത്തി​ െൻറ ഭാവി പരിഗണിച്ചുകൊണ്ടുള്ള നി​ക്ഷേപ പദ്ധതികളാണ്​ നടത്തുക. പുതിയ മനുഷ്യ നാഗരികതിയിലേക്ക്​ വഴിതെളിക്കുന്ന രാജ്യമാകണം സൗദി അറേബ്യ എന്നതാണ്​ ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു. പൊതു നിക്ഷേപ നിധിക്ക്​​ വൻ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്​. അതിലൂടെ തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ഒന്നിലധികം വിപണികളിൽ വലിയ മൂലധനം നിക്ഷേപം നടത്താനും കൈകാര്യം ചെയ്യാനും സാധിച്ചു​. ആഭ്യന്തര സമ്പദ്​വ്യവസ്ഥയിൽ ഗുണപരമായ സ്വാധീനം ചെലുത്താനും സുസ്ഥിര വരുമാനം വർധിപ്പിക്കാനും സാധിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ നിധിയുടെ ആസ്​തി 1.5 ലക്ഷം കോടി റിയാലാക്കി ഇരട്ടിപ്പിച്ചു. 10​ പുതിയ മേഖലകൾ സജീവമാക്കുന്നതിന്​ മുതൽമുടക്ക്​ നടത്തി. കഴിഞ്ഞ വർഷം പ്രത്യക്ഷത്തിലും പ​രോക്ഷത്തിലുമായി 3,31,000 ​​തൊഴിവസരങ്ങൾ സൃഷ്​ടിച്ചു.

നിധിയുടെ ആസ്​തി പരമാവധി വർധിപ്പിക്കുക, പുതിയ സാമ്പത്തിക മേഖലകൾ ആരംഭിക്കുക, സാമ്പത്തിക പങ്കാളിത്തം സൃഷ്​ടിക്കുക, സാ​േങ്കതിക വിദ്യകളും അറിവും സ്വദേശിവത്​കരിക്കുക എന്നിവയിലുടെ 'വിഷൻ 2030'​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഇത്​ രാജ്യത്തി​െൻറ വികസനത്തിനും സാമ്പത്തിക വൈവിധ്യവൽകരണ ശ്രമങ്ങൾക്കും ആഗോള നിക്ഷേപ പങ്കാളിയെന്ന നിലയിൽ അതി​െൻറ സ്ഥാനം ഉറപ്പിക്കാനും കാരണമാകുമെന്നും കിരിടാവകാശി പറഞ്ഞു. മുൻവർഷങ്ങളിൽ നിധിയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിച്ച​ ഡയറക്​ടർ ബോർഡിനെയും മാനേജ്​മെൻറിനെയും എല്ലാ ജീവനക്കാരെയും കിരീടാവകാശി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
Next Story