മേഖലാ സുരക്ഷ: സൗദി-യുഎസ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsറിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റ് മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്കാണ് ചർച്ചയിൽ ഇരുനേതാക്കളും പ്രധാനമായും മുൻഗണന നൽകിയത്.
മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിവിധ പ്രാദേശിക പ്രതിസന്ധികളും ഇരുവിദേശകാര്യ മന്ത്രിമാരും വിശദമായി അവലോകനം ചെയ്തു. മേഖലയിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനവും നയതന്ത്രപരമായ ആലോചനകളും കൂടുതൽ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ചർച്ചയിൽ ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

