Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-തുർക്കിയ...

സൗദി-തുർക്കിയ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സൗദി-തുർക്കിയ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തുർക്കിയ വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനും കൂടിക്കാഴ്​ച നടത്തിയപ്പോൾ

റിയാദ്​: ഇസ്താംബൂളിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തുർക്കിയ വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനും തമ്മിൽ ഉന്നതതല നയതന്ത്ര കൂടിക്കാഴ്ച നടത്തി.

സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ പങ്കാളികളായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’​െൻറ ഭാഗമായി രൂപവത്​കരിച്ച ‘രാഷ്​ട്രീയ-പ്രതിരോധ തന്ത്രപ്രധാന സമിതി’യുടെ പ്രഥമ യോഗത്തോട്​ അനുബന്ധിച്ചായിരുന്നു ഈ നിർണായക കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

പശ്ചിമേഷ്യയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സംയുക്ത ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതി​െൻറ ആവശ്യകത ചർച്ചയിൽ അടിവരയിട്ടു. മേഖലയിലെ നിലവിലെ നയതന്ത്ര-സുരക്ഷാ സംഭവവികാസങ്ങളും സുരക്ഷാ വെല്ലുവിളികളും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി വിലയിരുത്തി.

ഈ ഉഭയകക്ഷി ചർച്ചക്ക് പുറമേ, മക്ക പ്രതിരോധ കരാറി​െൻറ ഭാഗമായ മൂന്ന് പങ്കാളിത്ത രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ എന്നിവർ പങ്കെടുത്ത തന്ത്രപ്രധാന സമിതിയുടെ ഉദ്ഘാടന യോഗവും ഇസ്താംബൂളിൽ ആരംഭിച്ചു. സംയുക്ത പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ, സൈനിക ശക്തികളുടെ പരസ്പര ഏകോപനം, പ്രതിരോധ ഉൽപ്പാദന രംഗത്തെ സഹകരണം, പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സഖ്യം വ്യാപിപ്പിക്കൽ തുടങ്ങിയവയാണ് ഉച്ചകോടിയുടെ അജണ്ടയിലുള്ള പ്രധാന വിഷയങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign ministersTurkishSaudi Arabia
News Summary - Saudi and Turkish Foreign Ministers Hold Talks
Next Story