Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും മുൻനിർത്തി സൗദി അറേബ്യയും ഖത്തറും തമ്മിൽ നിർണായക ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്.

നയതന്ത്രതലത്തിൽ നടന്ന ഈ ടെലിഫോൺ സംഭാഷണത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഇരു നേതാക്കളും വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന സംയുക്ത ശ്രമങ്ങളെക്കുറിച്ചും, വരുംദിനങ്ങളിൽ സ്വീകരിക്കേണ്ട നയതന്ത്രപരമായ തുടർനടപടികളെക്കുറിച്ചും ചർച്ചയിൽ പ്രത്യേകമായി ഊന്നൽ നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi and Qatari Foreign Ministers hold talks aiming for security and stability
Next Story