Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യ സുരക്ഷ ചർച്ച ചെയ്ത് സൗദി-ഒമാൻ വിദേശകാര്യ മന്ത്രിമാർ

text_fields
bookmark_border
news
cancel

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ലയും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബൂസൈദിയും ഫോണിൽ സംസാരിച്ചു. സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചതായും രാജ്യത്തോടുള്ള ഐക്യദാർഢ്യം അറിയിച്ചതായും ബദർ അൽ ബൂസൈദി വ്യക്തമാക്കി.

മേഖലയിലെ സമകാലിക സംഭവവികാസങ്ങളെയും മന്ത്രിമാർ വിലയിരുത്തി. സമുദ്ര ഗതാഗതത്തി​െൻറ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതി​െൻറ പ്രാധാന്യവും ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സമാധാനവും വളർത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകേണ്ടതി​െൻറ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi and Omani Foreign Ministers discuss West Asian security
Next Story