Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമേഖലയിലെ സാഹചര്യം...

മേഖലയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി-കുവൈത്ത്​ വിദേശകാര്യ മന്ത്രിമാർ

text_fields
bookmark_border
മേഖലയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി-കുവൈത്ത്​ വിദേശകാര്യ മന്ത്രിമാർ
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ളയും കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ ജറായ ജാബർ അൽ അഹമ്മദ് അൽ സബാഹും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ലയും കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ ജറായ ജാബർ അൽ അഹ്മദ് അൽ സബാഹും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു നിർണായകമായ ഈ കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിനായുള്ള മാർഗങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ രാഷ്​ട്രീയ സാഹചര്യങ്ങളും പൊതുവായ താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്യപ്പെട്ടു. ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തിയ കുവൈത്ത്​ വിദേശകാര്യ മന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ്​ ജറായ ജാബർ അൽ അഹ്മദ് അൽ സബാഹിനെ സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്​ദുൽ കരീം അൽ ഖുറൈജി നേരിട്ടെത്തി സ്വീകരിച്ചു. കുവൈത്ത്​ മന്ത്രിയുടെ സന്ദർശനത്തിൽ അൽ ഖുറൈജി ഹാർദവമായ സ്വാഗതം ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssaudhi arabiaministersconferenceKuwaitUS Israel Iran War
News Summary - Saudi and Kuwaiti foreign ministers discuss regional situation
Next Story