Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌ലാമാബാദ് ചർച്ചകൾക്ക് പിന്നാലെ സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു

text_fields
bookmark_border
ഇസ്‌ലാമാബാദ് ചർച്ചകൾക്ക് പിന്നാലെ സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ള, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

റിയാദ്: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ളയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചർച്ച നടത്തി.

തിങ്കളാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഇസ്‌ലാമാബാദ് ചർച്ചകൾക്ക് ശേഷമുള്ള പുതിയ സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.

ഇറാനും അമേരിക്കയും തമ്മിൽ 21 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾ ഇസ്‌ലാമാബാദിൽ കരാറിലെത്താതെയാണ് അവസാനിച്ചത്. ഇറാൻ വാഷിങ്​ടണി​െൻറ നിബന്ധനകൾ നിരസിച്ചതായി അമേരിക്കൻ വൈസ് പ്രസിഡൻറ്​ ജെ.ഡി. വാൻസ് വ്യക്തമാക്കിയപ്പോൾ, അമേരിക്ക അപ്രായോഗികമായ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. സമാധാന ചർച്ചകളിലെ ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi and Iranian Foreign Ministers spoke over the phone following the Islamabad talks
Next Story