സൗദി, ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും തമ്മിൽ കണ്ടപ്പോൾ
ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നടന്ന റെയ്‌സിന ഡയലോഗ് ഫോറത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധത്തെയും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിെൻറയും റെയ്‌സിന ഡയലോഗ് ഫോറത്തിെൻറയും അജണ്ടയിലെ വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി.
ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനി, സൗദി വിദേശകാര്യയുടെ ഒാഫീസ് മേധാവി അബ്ദുറഹ്മാൻ അൽ ദാവൂദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

