എംബസിയുടെ കാരുണ്യം: അലി അമീർഖാന് മിനുട്ടുകൾക്കകം ഒൗട്ട് പാസ്
text_fieldsറിയാദ്: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് രണ്ട് സഹായികളുടെ കൈത്താങ്ങിലെത്തിയ അലി അമീർഖാനോട് അലിവ് കാട്ടി എംബസി. അപേക്ഷിച്ച് മിനുട്ടുകൾക്കകം ഇൗ ആന്ധ്രാസ്വദേശിക്ക് ഒൗട്ട് പാസ് കിട്ടി. ഇയാളുടെ അവസ്ഥ കണ്ട് ഉന്നതോദ്യോഗസ്ഥരുടെ അടക്കം മനസലിഞ്ഞു. ഒൗദ്യോഗികത വഴിമാറി. നടപടിക്രമങ്ങൾ ഞൊടിയിടക്കുള്ളിൽ പൂർത്തിയായി. നിസാമബാദ് സ്വദേശിയായ ഇൗ 57കാരൻ മൂന്നര വർഷം മുമ്പാണ് തൊഴിൽ വിസയിൽ റിയാദിലെത്തിയത്. ഇഖാമക്ക് വേണ്ടിയുള്ള മെഡിക്കൽ പരിശോധനയിൽ അയോഗ്യനായി. അതിനാൽ ഇഖാമ കിട്ടിയില്ല. അനധികൃതനായി മാറി. നാട്ടിലേക്ക് യഥാസമയം പോകാനുമായില്ല. വിസക്ക് വേണ്ടി വലിയ തുക കടം വാങ്ങിയിരുന്നു. അതിെൻറ ബാധ്യത നാട്ടിൽ പെരുകി വന്നു. പണമൊന്നുമില്ലാതെ മടങ്ങിച്ചെല്ലാനുമാകാത്ത അവസ്ഥയിലായി. ഇഖാമയില്ലാതെ മൂന്നര വർഷം പലയിടങ്ങളിലായി ജോലി ചെയ്തു. ഇതിനിടയിലാണ് ഒരാഴ്ച മുമ്പ് ശരീരത്തിന് പെെട്ടാന്നൊരു തളർച്ച അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളർച്ച കാലുകളെയാണ് ബാധിച്ചത്. ഇരു കാലുകളുടെയും സ്വാധീനം നഷ്‌ടപ്പെട്ടു. വിദഗ്ദ്ധ ചികിത്സ തേടാൻ പണമോ നാട്ടിൽ പോകാൻ രേഖകളോ ഇല്ലാതെ കഷ്‌ടപ്പെട്ട ഇയാളെ കൂട്ടുകാരും നാട്ടുകാരും ചേർന്നാണ് എംബസിയിലെത്തിച്ചത്. പൊതുമാപ്പിൽ രാജ്യം വിടാനുള്ള അവസരം ഉപയോഗിക്കാൻ വേഗത്തിൽ ഒൗട്ട് പാസ് നൽകി സഹായിക്കുകയായിരുന്നു എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാലിെൻറ നേതൃത്വത്തിൽ. ഔട്ട് പാസല്ലാതെ കയ്യിലൊന്നുമില്ലാത്ത അലി അമീർ യാത്രക്കുള്ള ടിക്കറ്റിനായി സുമനസുകളുടെ സഹായം തേടുന്നു. ബത്ഹക്ക് സമീപം മർഖബ് സ്ട്രീറ്റിൽ നാട്ടുകാരോടൊപ്പം താമസിക്കുന്ന അലിയെ സഹാഹിക്കാൻ താൽപര്യമുള്ളവർക്ക് 0598320781 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഒൗട്ട് പാസ് അപേക്ഷകൾ 7886 ആയി
റിയാദ്: മാർച്ച് 29ന് പൊതുമാപ്പ് ആരംഭിച്ച ശേഷം റിയാദ് ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലുമായി ഇതുവരെ എത്തിയ മൊത്തം ഒൗട്ട് പാസ് അപേക്ഷകൾ 7886 ആയി. വ്യാഴാഴ്ചയും എംബസിയിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 685 പേർ എംബസിയിലും 124 പേർ കോൺസുലേറ്റിലും എത്തി. പാസ്പോർട്ട് ഇല്ലാത്തവർക്കാണ് ഒൗട്ട് പാസ് നൽകുന്നത്. അപേക്ഷ സ്വീകരിച്ച് ഇന്ത്യൻ പാസ്പോർട്ട് വിഭാഗത്തിെൻറ ‘പ്രൈഡ്’ നെറ്റ്വർക്കിൽ അപേക്ഷകെൻറ പൗരത്വം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ ഉടൻ ഒൗട്ട് പാസ് അനുവദിക്കുന്ന സംവിധാനമാണ് പൊതുമാപ്പ് പ്രമാണിച്ച് സൗദിയിൽ നടപ്പാക്കിയിരിക്കുന്നത്. അപേക്ഷിക്കുേമ്പാൾ തന്നെ ഒൗട്ട് പാസ് ലഭിക്കുന്ന തീയതിയും നമ്പറും നൽകും. ഇതനുസരിച്ചാണ് ഒൗട്ട് പാസ് വിതരണം നടക്കുന്നത്. നിരവധിയാളുകൾക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം ജവാസാത്തിെൻറ എക്സിറ്റ് കേന്ദ്രങ്ങളിലെത്തി യാത്രാനടപടികൾ പൂർത്തീകരിക്കുന്നുമുണ്ട്. പൊതുമാപ്പ് പരിഗണിച്ച് എംബസി ഒൗട്ട് പാസ് ഫീസായ 65 റിയാൽ ഒഴിവാക്കിയിട്ടുണ്ട്. പൂർണമായും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
