3655 പേർ ഒൗട്ട് പാസിന് അപേക്ഷിച്ചെന്ന് അംബാസഡർ
text_fieldsറിയാദ്: പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷിച്ച 3655 പേരുടെ ഒൗട്ട് പാസുകൾ വിതരണത്തിന് തയാറായെന്ന് ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ്. ഇളവ് കാലം ആരംഭിച്ച മാർച്ച് 29 മുതൽ അഞ്ച് ദിവസത്തിനിടയിൽ റിയാദിലെ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും എത്തിയ ആകെ അപേക്ഷകളുടെ കണക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൗട്ട് പാസുകളുടെ വിതരണം ചൊവ്വാഴ്ച (ഏപ്രിൽ നാല്) ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് എംബസി ഒാഡിറ്റേറിയത്തിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും യോഗത്തിൽ മൊത്തം പ്രവർത്തനങ്ങളുടെ ചുരുക്ക വിവരം നൽകുകയായിരുന്നു അംബാസഡർ. ഇന്ത്യൻ മിഷനെ സമീപിച്ച നിയമലംഘകരിൽ 67 ശതമാനവും ‘ഹുറൂബ്’ പ്രശ്നത്തിൽ കുടുങ്ങിയവരാണ്. സ്പോൺസർമാരുടെ അടുത്തുനിന്ന് ഒളിച്ചോടിയെന്ന് ജവാസാത്ത് രേഖകളിൽ ഉൾപ്പെട്ടിട്ടുള്ള അനേകം ആളുകൾ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്നും പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ഇത്തരക്കാരായി അവശേഷിക്കുന്നവരെല്ലാം മുന്നോട്ടുവരണമെന്നും അംബാസഡർ പറഞ്ഞു. ഇതുവരെ എത്തിയ മൊത്തം അപേക്ഷകരിൽ 40 ശതമാനം ഉത്തർപ്രദേശുകാരായ തൊഴിലാളികളാണ്. രണ്ടാം സ്ഥാനത്ത് തെലങ്കാന സംസ്ഥാനക്കാരാണ് (11 ശതമാനം).
തമിഴ്നാട് (10), കേരള (ഏഴ്), ആന്ധ്രപ്രദേശ് (അഞ്ച്), ബിഹാർ (അഞ്ച്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില. ‘മത്ലൂബ്’ ഗണത്തിൽ പെട്ട നിരവധിയാളുകൾ വന്നിരുന്നു. ഇത് പൊലീസ് നടപടികളുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. ഇത്തരക്കാർക്ക് ഇൗ ഇളവ് ബാധകമാകില്ല. ഇക്കാര്യം ആദ്യമേ വ്യക്തമാക്കിയിരുന്നതാണ്. എന്നാലും സാധ്യതകൾ ആരാഞ്ഞ് ആളുകൾ ഇന്ത്യൻ മിഷനെ സമീപിക്കുന്നു. അതുപോലെ സാധുതയുള്ള ഇഖാമയുള്ളവർക്കും ഇൗ പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ഒൗട്ട് പാസ് അപേക്ഷകരെ സ്വീകരിക്കാനും മാർഗനിർദേശങ്ങൾ നൽകാനും എംബസിക്കും കോൺസുലേറ്റിനും പുറമെ 21 സേവന കേന്ദ്രങ്ങൾ വിവിധ പ്രവിശ്യകളിലായി വേറെയും പ്രവർത്തിക്കുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. അപേക്ഷ പൂരിപ്പിക്കാനും ഇന്ത്യൻ പാസ്പോർട്ട് നെറ്റ് വർക്ക് സിസ്റ്റമായ ‘പ്രൈഡി’ൽ അപേക്ഷകെൻറ പൗരത്വ സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനും ഒൗട്ട് പാസ് തയാറാക്കാനും എംബസിയും കോൺസുലേറ്റും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സേവന കേന്ദ്രങ്ങളിലെല്ലാം ഇൗ പ്രവർത്തനങ്ങളാണ് നടക്കുന്നത്. എക്സിറ്റ് വിസ ലഭിക്കുന്ന ജവാസാത്ത് കേന്ദ്രങ്ങളിൽ ഇന്ത്യൻ വളണ്ടിയർമാരുടെ സേവനം വരും ദിവസങ്ങളിൽ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അംബാസഡർ യോഗത്തിൽ നിന്നുയർന്ന ആവശ്യത്തിന് മറുപടിയായി പറഞ്ഞു. വളണ്ടിയർമാരും സന്നദ്ധ സംഘടനകളും ഹെൽപ് ഡെസ്കുകൾ നടത്തുന്നുണ്ടെന്നും അത് വലിയ സഹായമാണ് നൽകുന്നെന്നെും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കാനും ഇൗ ഹെൽപ് ഡെസ്കുകൾക്ക് കഴിയും. അപേക്ഷ സ്വീകരിക്കുന്നത് എംബസിയുടെയും കോൺസുലേറ്റിെൻറയും സേവന കേന്ദ്രങ്ങളാണ് എന്നും അംബാസഡർ വിശദീകരിച്ചു. യോഗത്തിൽ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഹേമന്ത് കൊട്ടൽവാർ, കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാൽ എന്നിവർ പെങ്കടുത്തു. അതിനിടെ അപേക്ഷകരുടെ എണ്ണത്തിൽ ഞായറാഴ്ച വൻ വർധനവുണ്ടായി. 1800ഒാളം ആളുകളാണ് ഒറ്റ ദിവസം കൊണ്ടെത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ 700 ൽ താഴെ ആളുകൾ മാത്രേമ ഉണ്ടായിരുന്നുള്ളൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
