സൗദിക്ക് 1.4 ബില്യന്‍ ഡോളറിെൻറ ആയുധം വില്ക്കാന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിെൻറ അംഗീകാരം
text_fieldsറിയാദ്: സൗദി അറേബ്യക്ക് 1.4 ബില്യന്‍ ഡോളറിെൻറ ആയുധം വില്ക്കാന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി പെൻറഗണ്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡൻറിെൻറ സൗദി സന്ദര്‍ശനവേളിയില്‍ മെയ് 20ന് റിയാദില്‍ ഒപ്പുവെച്ച കരാറിൽ ഉള്‍ക്കൊള്ളുന്നതാണ് സൈനിക ബന്ധത്തിെൻറയും നയതന്ത്ര സൗഹാര്‍ദത്തിന്‍െറയും ഭാഗമായ ആയുധ ഇടപാടെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനിക റഡാറുകള്‍, സൗദിക്കകത്തും പുറത്തുവെച്ചും സൗദി റോയല്‍ എയര്‍ഫോഴ്സിനുള്ള വ്യോമ പരിശീലനം, ഇതര സൈനിക സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി അംഗീകാരം ലഭിച്ച ഇടപാടെന്ന് പെൻറഗണ്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
അന്താരാഷ്ട്ര നിലവാരമുളള ലേക്ക്ഹീഡ് മാര്ട്ടിന് കോര്പറേഷന് നിര്‍മിച്ച റഡാര്‍ സംവിധാനം സ്വന്തമാക്കാന്‍ ഇതിലൂടെ സൗദിക്ക് സാധിക്കും. അതിര്‍ത്തി സുരക്ഷക്കും നിരീക്ഷണത്തിനും പ്രതിരോധത്തിനുമാണ് ഈ റഡാറുകള്‍ ഉപയോഗിക്കുക. വിവിധ അതിര്‍ത്തി രാജ്യങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സൗദിക്ക് ഏറെ ഉപകരിക്കുന്നതായിരിക്കും റഡാര്‍ സംവിധാനം. റഡാറുകള്‍ക്ക് മാത്രം 622 ദശലക്ഷം ഡോളര്‍ വിലവരും. കൂടാതെ റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, സാങ്കേതിക സഹായം എന്നിവയും കരാറിെൻറ ഭാഗമായി സൗദിക്ക് ലഭിക്കും.
സൈനിക പരിശീലനം, ഇംഗ്ളീഷ് ഭാഷ പഠനം എന്നിവ അടങ്ങുന്ന 750 ദശലക്ഷം ഡോളറിെൻറ മറ്റൊരു ഇടപാടിനും സൗദിക്ക് വേണ്ടി അമേരിക്ക അംഗീകാരം നല്‍കുമെന്ന് പെൻറഗണ്‍ വ്യക്തമാക്കി. സൈനിക ഇടപാടുകള്‍ നടപ്പാക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി സഹകരണ ഏജന്‍സിയാണ് ഈ കരാറിന് അംഗീകാരം നല്‍കുക.
അപുര്‍വമായി മാത്രം അംഗീകാരം നല്‍കാറുള്ള ഇത്തരം ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് വിവരം നല്‍കിയിട്ടുണ്ടെന്നും പെൻറഗണ്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
