പൊതുമാപ്പ്: അനധികൃത തൊഴിലാളികളെ നാടുകടത്താൻ സൗദി ചേംബറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിർദേശം
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങളിലെ നിയമാനുസൃതരല്ലാത്ത ജോലിക്കാരെ നാടുകടത്തണമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം രാജ്യത്തെ ചേംബറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
പൊതുമാപ്പ് അവസാനിക്കാന്‍ ഒരു മാസത്തില്‍ കുറഞ്ഞകാലം അവശേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ജൂണ്‍ 24ന് അവസാനിക്കുന്ന ഇളവുകാലത്തിന് ശേഷം അനധികൃത തൊഴിലാളികളെ കണ്ടെത്തിയാല്‍ നിയമാനുസൃതമായ പിഴ ചുമത്തുമെന്നും വാണിജ്യ മന്ത്രാലയത്തിെൻറ സര്‍ക്കുലറില്‍ പറയുന്നു. വിവിധ മേഖലയിലെ ചേംബറുകള്‍ വഴിയാണ് സര്‍ക്കുലര്‍ വാണിജ്യ സ്ഥാപനങ്ങളിലേക്ക് അയച്ചത്.
തൊഴില്‍, ഇഖാമ നിയമ ലംഘകരെ സ്ഥാപനങ്ങളില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വാണിജ്യ മന്ത്രാലയത്തിെൻറ സര്‍ക്കുലറില്‍ ആവര്‍ത്തിക്കുന്നു. 19 മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ‘നിയമ ലംഘകരില്ലാത്ത രാഷ്ട്രം’ കാമ്പയിെൻറ ആനുകൂല്യം പരമാവധി പേര്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കാമ്പയിൻ കാലം അവസാനിക്കുന്നതോടെ പരിശോധന കര്‍ശനമാക്കും. ഇളവുകാലത്തിന് ശേഷം നാടുകടത്തുന്ന വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തി സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
