പൊതുമാപ്പ്: നിയമ ലംഘനത്തിെൻറ ഗൗരവമറിയാതെ വ്യവസായ നഗരിയിലെ സാധാരണ തൊഴിലാളികൾ
text_fieldsയാമ്പു: ഇഖാമ കാലാവധി കഴിഞ്ഞവർക്കും നിയമ ലംഘകരായി രാജ്യത്ത് കഴിയുന്നവർക്കും പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്ന പൊതുമാപ്പ് ഉപയോഗിക്കാതെ വ്യവസായ നഗരിയിൽ ഇപ്പോഴും ധാരാളം വിദേശികളായ സാധാരണ തൊഴിലാളികൾ.
കരാർ കമ്പനികളുടെ കീഴിൽ റിക്രൂട്ടിങ് വഴി തൊഴിലെടുത്തിരുന്ന ധാരാളം പേർ തൊഴിൽ നഷ്ടപ്പെട്ട് നഗരിയിൽ തങ്ങുന്നുണ്ട്. ഇവരിൽ ചിലർ ഇഖാമയുടെ കാലാവധി കഴിഞ്ഞവരാണ്. ‘നിതാഖാത്ത്’ പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാത്ത കാരണത്തിൽ ചുവപ്പ് വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങളിൽ താമസരേഖ ശരിയാക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ചിലരും നഗരിയിലുണ്ട്.
ഇത്തരക്കാർക്കും പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് സൗദി ജവാസാത്ത് മേധാവികൾ അറിയിച്ചിരുന്നു. എന്നാൽ ചുവപ്പ് കാറ്റഗറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പലരും തങ്ങളുടെ സ്‌പോൺസർമാർ സ്ഥാപനത്തിെൻറ പദവി ശരിയാക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നവരാണ്.
യാമ്പുവിൽ മലയാളി ജീവനക്കാരുള്ള പ്രമുഖ ഹോട്ടൽ ചുവപ്പ് കാറ്റഗറിയിലാണ്. സ്പോൺസർ പ്രതിസന്ധിയെ മറികടക്കുമെന്ന പ്രതീക്ഷയിൽ ആണ് ഹോട്ടലിൽ ജോലി തുടരുന്നതെന്ന് മലയാളി ജീവനക്കാർ പറഞ്ഞു. നിയമാനുസൃതം താമസരേഖ പുതുക്കാൻ കഴിയാത്തവരും തൊഴിലുടമക്ക് കീഴിലല്ലാതെ ‘ഫ്രീ വിസ’ യിൽ ജോലി ചെയ്യുന്നവരും രാജ്യം വിടണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതുമാപ്പ് ഇളവുകൾ ഉപയോഗപ്പെടുത്തി മാതൃ രാജ്യത്തേക്ക് മടങ്ങാത്ത അനധികൃത താമസക്കാരുടെ യാത്രാരേഖകൾ മരവിപ്പിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പിെൻറ ആനുകൂല്യത്തെ കുറിച്ച് അറിയാതെ ലേബർ ക്യാമ്പുകളിൽകഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സാമൂഹ്യ പ്രവർത്തകർ ഇനിയും ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
