Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലും...

മ​ക്ക​യി​ലും മ​ദീ​ന​യി​ലും വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ അ​നു​വാ​ദം

text_fields
bookmark_border
മ​ക്ക​യി​ലും മ​ദീ​ന​യി​ലും വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ അ​നു​വാ​ദം
cancel

റി​യാ​ദ്​: മ​ക്ക​യി​ലും മ​ദീ​ന​യി​ലും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ മു​ത​ൽ​മു​ട​ക്കാ​ൻ​ അ​നു​വാ​ദം. പു​ണ്യ​ന​ഗ​ര​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ സ്ഥി​ര​മാ​യോ താ​ൽ​ക്കാ​ലി​ക​മാ​യോ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ദി ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ (സൗ​ദി സ്​​​​റ്റോ​ക്​ എ​സ്​​ചേ​ഞ്ച്, ത​ദാ​വു​ൽ) ലി​സ്​​റ്റ്​ ചെ​യ്തി​ട്ടു​ള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ളി​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക് നി​ക്ഷേ​പം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ന​യം​ സൗ​ദി കാ​പ്പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി (സി.​എം.​എ) പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​മാ​സം 27ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഈ ​സം​രം​ഭം, വി​ദേ​ശ മൂ​ല​ധ​ന​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സൗ​ദി മൂ​ല​ധ​ന വി​പ​ണി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ര​ണ്ട്​ പു​ണ്യ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഭാ​വി​യി​ലു​ള്ള​തു​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ്. സൗ​ദി പൗ​ര​ര​ല്ലാ​ത്ത റി​യ​ൽ എ​സ്​​റ്റേ​റ്റ് സം​രം​ഭ​ക​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്​​റ്റ്​ ചെ​യ്തി​രി​ക്കു​ന്ന ക​മ്പ​നി​ക​ളെ ‘സൗ​ദി ഇ​ത​ര’ എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​​ന്റെ ഭാ​ഗ​മാ​ണ്​ ഈ ​അ​നു​മ​തി.

വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും മ​ക്ക​യി​ലും മ​ദീ​ന​യി​ലും നി​ല​വി​ലു​ള്ള​തോ ഭാ​വി​യി​ലു​ണ്ടാ​കു​ന്ന​തോ ആ​യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ്​ വി​പ്ല​വ​ക​ര​മാ​യ​ ഈ ​തീ​രു​മാ​നം.

പു​ണ്യ​ന​ഗ​ര​ങ്ങ​ളു​ടെ ഭൂ​പ​രി​ധി​ക്കു​ള്ളി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ളി​ൽ ഈ ​നി​യ​മ​ത്തി​ന്​ അ​നു​സൃ​ത​മാ​യി വി​ദേ​ശി​ക​ൾ ന​ട​ത്തു​ന്ന നി​ക്ഷേ​പം ഓ​ഹ​രി​ക​ളി​ലോ ഓ​ഹ​രി​ക​ളാ​ക്കി മാ​റ്റാ​വു​ന്ന ഡെ​പ്​​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ ആ​യി പ​രി​മി​ത​പ്പെ​ടു​ത്തും. വ്യ​ക്തി​ക​ളോ ക​മ്പ​നി​ക​ളോ ആ​യി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ ഇ​ങ്ങ​നെ 49 ശ​ത​മാ​നം വ​രെ ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കാം. അ​തേ​സ​മ​യം, ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ദേ​ശ നി​ക്ഷേ​പ​ക​രെ ഇ​ങ്ങ​നെ ഓ​ഹ​രി​ക​ൾ കൈ​വ​ശം വെക്കുന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്.

വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ വി​ദേ​ശ നി​ക്ഷേ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ്​ പു​തി​യ നി​ക്ഷേ​പ ന​യ​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഉ​ട​മ​സ്ഥാ​വ​കാ​ശ നി​യ​മ​വും സൗ​ദി​യി​ത​ര രാ​ജ്യ​ങ്ങ​ളു​ടെ നി​ക്ഷേ​പ​വും ഉ​ൾ​പ്പെ ടെ​യു​ള്ള പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും വി​ദേ​ശ​നി​ക്ഷേ​പ ഇ​ട​പാ​ടു​ക​ൾ​ക്ക്​ അ​നു​മ​തി.

സൗ​ദി സാ​മ്പ​ത്തി​ക വി​പ​ണി​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത ഉ​യ​ർ​ത്തു​ന്ന​തി​നും വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ്ര​വേ​ശ​നം പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി നി​ര​വ​ധി ശ്ര​മ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഇ​തി​ന​കം ന​ട​ത്തി​യി​ട്ടു​ണ്ട്. 2021ൽ ​മ​ക്ക, മ​ദീ​ന ന​ഗ​ര​ങ്ങ​ളി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ് സം​രം​ഭ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി അ​നു​വ​ദി​ച്ചി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ധ​ന​സ്രോ​ത​സ്സു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​നും ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്​.

പു​തി​യ ന​യ​ത്തി​ലൂ​ടെ നി​ക്ഷേ​പ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ക, സാ​മ്പ​ത്തി​ക വി​പ​ണി​യു​ടെ ആ​ക​ർ​ഷ​ണ​വും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും അ​തി​​ന്റെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​യ്ക്കു​ക എ​ന്നി​വ​യാ​ണ് അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsForiegn Investment
News Summary - Saudi Allows Foreign Investment in Makkah and Madinah
Next Story