ഹജ്ജ് തീർഥാടകരെ സ്വീകരിച്ച് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ
text_fieldsഹജ്ജ് തീർഥാടകരെ വിമാനത്താവളത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ സ്വീകരിക്കുന്നു
ജിദ്ദ: ഹജ്ജ് കർമത്തിനെത്തിയ തീർഥാടകരെ സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ (സവ) പ്രവർത്തകർ ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായി സ്വീകരിച്ചു. ഹാജിമാർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തതോടൊപ്പം ലഘു ഭക്ഷണം അടക്കം വിതരണം ചെയ്തു. സവ ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, സിദ്ദീഖ് മണ്ണഞ്ചേരി, സഫീദ് മണ്ണഞ്ചേരി, ഷുഐബ് അബ്ദുൽ സലാം അമ്പലപ്പുഴ, സൽമാൻ അഷ്റഫ് ചേർത്തല, നാസർ കായംകുളം, ഇർഷാദ് ആറാട്ടുപുഴ, മുജീബ് പാനൂർ എന്നിവരുടെ നേതൃത്വത്തിലാണ് തീർഥാടകരെ സ്വീകരിച്ചത്. കാൽ നൂറ്റാണ്ട് കാലമായി ഹജ്ജ് സേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സവ എന്നും വരും ദിവസങ്ങളിലും കൂടുതൽ വളന്റിയർമാർ ഹാജിമാരെ സഹായിക്കുന്നതിന് കർമരംഗത്തുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

