സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsസൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് പരിപാടിയിൽ സർട്ടിഫിക്കറ്റും ഫലകവും സ്വീകരിച്ച കുട്ടികളും, രക്ഷിതാക്കളും അതിഥികളോടൊപ്പം
ദമ്മാം: ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ 10, 12 ക്ലാസ്സുകളിൽ വിജയിച്ച വിദ്യാർഥികൾക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
തറവാട് റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ യു.പി വിഭാഗം ഹെഡ്മിസ്ട്രസ് സബീന സാജിദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അധ്യാപനത്തിൽ 35 വർഷം പൂർത്തിയാക്കിയ സബീന സാജിദിനെ ചടങ്ങിൽ സവ ആദരിച്ചു. വനിതാവേദി ഭാരവാഹികളായ രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിദ നൗഷാദ് എന്നിവർ ചേർന്ന് അവർക്ക് ഉപഹാരം നൽകി. സ്കൂൾ ഭരണസമിതിയംഗം സുഫിൽ തോമസ്, ഹാരിസ് രാജ, അനീഷ് രവി, ഡോ. അമിത ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അശോകൻ ആല സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ആലപ്പുഴ ജില്ലയിലെ ജീവകാരുണ്യ ശ്രേഷ്ഠാ പുരസ്കാരം നേടിയ ഹാരിസ് രാജക്ക് സുഫിൽ തോമസും, 21 വർഷത്തെ ഇടവേളക്ക് ശേഷം ബിരുദാനന്തര ബിരുദം നേടിയ എക്സിക്യൂട്ടീവ് അംഗം ഷിജില ജോഷിക്ക് അനീഷ് രവിയും, ജെ.ഇ.ഇ മെയിൻ, കുസാറ്റ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫായിസ് നഫ്സലിന് സബീന സാജിദും പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.സഹ്ല നൗഷാദിെൻറ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ സാജിദ നൗഷാദ് സ്വാഗതവും റിജു ഇസ്മാഈൽ നന്ദിയും പറഞ്ഞു. നൂറ നിറാസ് അവതാരകയായിരുന്നു.
സിറാജ് കരുമാടി, ജോഷി ബാഷ, അമിത ശ്രീലാൽ, അഞ്ജു നിറാസ്, സുബി സിറാസ്, സജീർ, ഷെറീൻ സജീർ, സൗമി നവാസ്, റിൻഷ ഷമീർ, നിറാസ് യൂസുഫ്, നൗഷാദ് ആറാട്ടുപുഴ, മാഹീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

