സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ ഹജ്ജ് വളന്റിയർ പരിശീലനക്കളരി
text_fieldsസൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ് വളന്റിയർ പരിശീലനക്കളരിയിൽ പങ്കെടുത്തവർ
ജിദ്ദ: കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി ഹാജിമാരുടെ സേവനങ്ങൾക്കായി രംഗത്തുള്ള സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ (സവ) ഹജ്ജ് വളന്റിയർ ലീഡേഴ്സിനായി നേതൃ പരിശീലനക്കളരി സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് രാജ നേതൃത്വം നൽകി.
രക്ഷാധികാരി നസീർ വാവാകുഞ്ഞു, നാഷനൽ കോഓഡിനേറ്റർ അബ്ദുൽ സലാം കണ്ടത്തിൽ, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, ഹജ്ജ് സെൽ കോഓഡിനേറ്റർ ജമാൽ ലബ്ബ, വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ സലാം മറായി, സിദ്ദിഖ് മണ്ണഞ്ചേരി, ഇർഷാദ്, ഹാരിസ് വാഴയിൽ, ഷാജു ചാരുംമൂട് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. സേവനത്തിനായി ഇതിനകം ഓൺലൈനായി 'സവ ഹജ്ജ് സെൽ' പ്രവർത്തനമാരംഭിച്ചതായും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

