സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ഹജ്ജ് സെൽ രൂപവത്കരിച്ചു
text_fieldsജിദ്ദ : കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ ) ഈ വർഷവും ഹാജിമാരുടെ സേവനത്തിനായി വാളന്റീർ പ്രവർത്തനം നടത്തുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.ഷറഫിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ജമാൽ ലബ്ബ കൺവീനറായും, ഷമീർ മുട്ടം വളണ്ടിയർ ക്യാപ്റ്റൻ ആയും, മെഡിക്കൽ അസിസ്റ്റന്റ് ആയി ഇർഷാദ് (ജെ.എൻ.എച്ച്) നെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് മുഹമ്മദ് രാജ അധ്യക്ഷത വഹിച്ച യോഗത്തിൽ നിസാർ താഴ്ചയിൽ ഖിറാഅത്ത് നിർവഹിച്ചു. വെൽഫെയർ കൺവീനർ അബ്ദുൽ സലാം കണ്ടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു .സിദ്ദിഖ് മണ്ണഞ്ചേരി, ജമാൽ ലബ്ബ, ഇർഷാദ് , നാസറുദ്ദിൻ ആറാട്ടുപുഴ, നിസാർ താഴ്ചയിൽ, ഷറഫ് പാനൂർ തുടങ്ങിയവർ പ്രവർത്തന മികവുകൾക്ക് ഉണ്ടാകേണ്ട കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തത്തേത്ത് സ്വാഗതവും ട്രഷറർ സിദ്ദിഖ് മണ്ണച്ചേരി നന്ദിയും പറഞ്ഞു.

