യാത്രക്കാർക്ക് ജാഗ്രത നിർദേശവുമായി സൗദി വിമാനത്താവളങ്ങൾ; യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണം
text_fieldsറിയാദ്/ജിദ്ദ/ദമ്മാം: മേഖലയിലെ സാഹചര്യങ്ങൾ വിമാന സർവിസുകളെ ബാധിക്കുമെന്നതിനാൽ, വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുമ്പായി അതത് കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ മാനേജ്‌മെന്റുകളാണ് സംയുക്തമായി ഈ നിർദേശം പുറപ്പെടുവിച്ചത്.
വിമാനങ്ങളുടെ സമയക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും പുതുക്കിയ വിവരങ്ങളെക്കുറിച്ചും അറിയാൻ എയർലൈനുകളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക ചാനലുകൾ നിരന്തരം ശ്രദ്ധിക്കണം. വിമാനത്താവളത്തിൽ എത്തുന്നതിന് കൃത്യമായ സമയം മുമ്പുതന്നെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

