സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം

09:07 AM
03/12/2019
വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു.​എ.​ഇ യാ​ത്ര​ക്കാ​ർ​ക്കാ​യി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: 48ാമ​ത്​ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.  ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും പ്ര​ക​ടി​പ്പി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​ണ്​ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

യു.​എ.​ഇ​യി​ലേ​ക്ക്​ പോ​കു​ക​യും വ​രു​ക​യും ചെ​യ്​​ത യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും സൗ​ദി, യു.​എ.​ഇ കൊ​ടി​ക​ൾ പ​തി​ച്ച ഷാ​ളു​ക​ളും മി​ഠാ​യി​ക​ളും വി​ത​ര​ണം ചെ​യ്​​തു. ലോ​ഞ്ചു​ക​ളി​ൽ യു.​എ.​ഇ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു.

Loading...
COMMENTS