Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവമ്പൻ ഓഫറുമായി സൗദി...

വമ്പൻ ഓഫറുമായി സൗദി എയർലൈൻസ്​;​ ടിക്കറ്റെടുക്കുന്നവർക്ക്​ ടൂറിസ്​റ്റ്​ വിസ

text_fields
bookmark_border
വമ്പൻ ഓഫറുമായി സൗദി എയർലൈൻസ്​;​ ടിക്കറ്റെടുക്കുന്നവർക്ക്​ ടൂറിസ്​റ്റ്​ വിസ
cancel

ജിദ്ദ: ടിക്കറ്റ്​ എടുക്കു​​േമ്പാൾ സൗജന്യമായി ടൂറിസ്​റ്റ്​ വിസ നൽകുന്ന സേവനം സൗദി എയർലൈൻസ്​ ഉടൻ ആരംഭിക്കുന്നു. എയർലൈൻസ്​ വക്താവ്​ അബ്​ദുല്ല അൽശഹ്​റാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. ടിക്കറ്റ്​ വാങ്ങു​​േമ്പാൾ ഫീസ്​ കൂടാതെ ടൂറിസ്​റ്റ്​ വിസ നൽകുന്ന സേവനം ഏതാനും ദിവസത്തിനുള്ളിൽ ആരംഭിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്നാണ്​ പദ്ധതിയുടെ പേര്. സൗദിയിൽ പ്രവേശിച്ച്​ 96 മണിക്കൂർ (നാല്​ ദിവസം​) ചെലവഴിക്കാനുള്ള സൗകര്യമാണ്​ ഈ വിസ നൽകുന്നത്​. ഇൗ സമയത്തിനുള്ളിൽ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക്​ കഴിയും.

വിനോദസഞ്ചാര ആവശ്യങ്ങൾക്കും ഉംറക്കും രാജ്യത്തേക്ക് വരുന്നവർക്കായിരിക്കും പുതിയ സേവനം​. സൗദി എയർലൈൻസി​െൻറ പുതിയ ടിക്കറ്റിങ്​ സംവിധാനത്തിൽ യാത്രക്കാരന്​ ടിക്കറ്റ്​ ബുക്കിങ്ങിനൊപ്പം വിസക്ക്​ കൂടി അപേക്ഷിക്കാവുന്ന സൗകര്യമുണ്ടായിരിക്കും​. ടിക്കറ്റ് എടുക്കുേമ്പാൾ വിസ ആവശ്യമുണ്ടോ എന്ന്​ കൂടി സംവിധാനം ചോദിക്കും. വിസ വേണം എന്നാണ്​ ഉത്തരമെങ്കിൽ ആ സംവിധാനത്തിലൂടെ മൂന്ന്​ മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. ചില രാജ്യങ്ങളിലെ രീതി പോലെ വിസ ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ പോകേണ്ട ആവശ്യമില്ലെന്നും വക്താവ്​ പറഞ്ഞു.

പുതിയ ടിക്കറ്റിങ്​ പ്രോഗ്രാം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്​ട്ര വിമാനങ്ങൾക്ക് വലിയ ഡിമാൻഡ് സൃഷ്​ടിക്കും. അന്താരാഷ്​​ട്ര വിമാനങ്ങളുടെ ആവശ്യം 40 ശതമാനം വർധിപ്പിക്കുന്നതിനുള്ള നടപ്പുവർഷത്തെ പദ്ധതിക്ക്​ സൗദി എയർലൈൻസ്​ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്​. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ സർവിസ്​ ആരംഭിക്കും. അവ ഏതെന്ന്​ ഉടൻ പ്രഖ്യാപിക്കുമെന്നും വക്താവ്​ പറഞ്ഞു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുസ്​ലിംകളുടെ നിരന്തരമായ ആവശ്യമാണ്​ ടിക്കറ്റുമായി ബന്ധിപ്പിച്ച്​ ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പദ്ധതി പ്രകാരം വിസ കിട്ടി വരുന്നവർക്ക്​ ജിദ്ദ വിമാനത്താവളത്തിൽ മാത്രമല്ല, രാജ്യത്തെ എല്ലാ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദർശനം പൂർത്തിയാക്കി സൗകര്യപ്പെട്ട വിമാനത്താവളത്തിൽനിന്ന്​ മടങ്ങാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Airlinestourist visa
News Summary - Saudi Airlines with a huge offer; tourist visa for ticket holders
Next Story