Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗദിയ’ കോഴിക്കോട്​...

‘സൗദിയ’ കോഴിക്കോട്​ വിമാനത്തിൽ നിന്ന്​ 50ഒാളം യാത്രക്കാർ പുറത്തായി

text_fields
bookmark_border
saudi-airlines
cancel

റിയാദ്​: കോഴിക്കേ​ാേട്ടക്ക്​ റിയാദിൽ നിന്ന്​ പോയ സൗദി എയർലൈൻസ്​ വിമാനത്തിൽ നിന്ന്​ 50ഒാളം യാത്രക്കാർ പുറത്തായി. ഞായറാഴ്​ച പുലർച്ചെ 5.40ന്​ പുറപ്പെട്ട വിമാനത്തിലെ കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ്​ റിയാദ്​ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടത്​. ലഗേജ്​ ചെക്കിൻ ചെയ്യാൻ വരിയിൽ നിൽക്കു​േമ്പാഴാണ്​ പോകാനാവില്ലെന്ന വിവരം അധികൃതർ അറിയിച്ചത്​.
ജിദ്ദയിൽ നിന്നെത്തിയ ഉംറ തീർഥാടകരുടെ ആധിക്യം മൂലം സീറ്റുകൾ നിറഞ്ഞതാണ്​​ റിയാദിൽ നിന്ന്​ ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാർ ഒാഫ്​ലോഡാവാൻ കാരണമത്രെ. പെരുന്നാളിന്​ മുമ്പ്​ നാട്ടിലെത്താൻ വലിയ തുക കൊടുത്ത്​ ടിക്കറ്റെടുത്തവർ ഇതോടെ പ്രതിസന്ധിയിലായി. നാലാം തീയതി ഇതേസമയത്ത്​ പുറപ്പെടുന്ന വിമാനത്തിലേക്ക്​ ബോർഡിങ്​ പാസ്​ കിട്ടിയിട്ടുണ്ടെങ്കിലും അന്ന്​ പെരുന്നാളാണെങ്കിൽ ആഘോഷത്തിന്​ നാട്ടിൽ കൂടാൻ നിശ്ചയിച്ചവരുടെ ആഗ്രഹം വൃഥാവിലാവും.

അതേസമയം, ​എക്​സിറ്റിൽ പോകുന്ന കുടുംബങ്ങളും സന്ദർശകവിസയുടെ കാലാവധി കഴിഞ്ഞവരുമാണ്​ ശരിക്കും പ്രതിസന്ധിയിലായത്​. പുറത്തായ യാത്രക്കാർക്ക്​ താമസസൗകര്യം ഒരുക്കാൻ വിമാന കമ്പനിയധികൃതർ തയാറായില്ല. താമസിച്ചിരുന്ന ഫ്ലാറ്റൊക്കെ ഒഴിവാക്കിയ കുടുംബങ്ങളടക്കമുള്ളവർ ഇനി എ​ങ്ങോട്ടുപോകും, നാലാം തീയതി വരെ എവിടെ തങ്ങും എന്നറിയാതെ വിമാനത്താവളത്തിൽ തന്നെ നിൽക്കുകയാണ്​.

ബോർഡിങ്​ പാസ്​ ആദ്യം ഇഷ്യു ചെയ്യാതിരുന്നതിനാൽ യാത്രക്കാർക്ക്​ താമസസൗകര്യം നൽകേണ്ട ബാധ്യതയില്ല എന്ന നിലപാടാണ്​ അധികൃതർക്ക്​. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞവർക്ക്​ ചില നിയമപ്രശ്​നങ്ങളും നേരിടേണ്ടിവരും. പുലർച്ചെ പുറപ്പെടുന്നതിനാൽ രാത്രി തന്നെ എത്തിയതാണ്​ തങ്ങളെന്നും മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ വിമാനത്താവളത്തിൽ വന്ന്​ വല​േയണ്ട ഗതികേട്​ യാത്രക്കാർക്ക്​ ഉണ്ടാകുമായിരുന്നില്ലെന്നും യാത്രക്കാരനായ കോഴിക്കോട്​ ​സ്വദേശി അബ്​ദുൽ ഗഫൂർ പുത്തൻപീടിയേക്കൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

നാട്ടിൽ നിന്ന്​ സന്ദർശക വിസയിൽ വന്ന അബ്​ദുൽ ഗഫൂർ സന്ദ​ർന പരിപാടി പൂർത്തിയാക്കി മടങ്ങാനാണ്​ ഇൗ വിമാനത്തിൽ ടിക്കറ്റെടുത്തത്​. സീസണായതിനാൽ കൂടിയ വിലക്കാണ്​ എല്ലാവരും ടിക്കറ്റെടുത്തത്​. പെരുന്നാളിന്​ മുമ്പ്​ നാട്ടിലെത്തുമല്ലോ എന്നാണ്​ യാത്രക്കാർ കരുതിയിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiasaudi airlinesgulf newsmalayalam newsKozhikode Travelers
News Summary - Saudi Airlines Travelers in Kozhikode -Gulf News
Next Story