Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി എയർലൈൻസ് എട്ട്​ നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് നാല്​ വരെ റദ്ദാക്കി

text_fields
bookmark_border
സൗദി എയർലൈൻസ് എട്ട്​ നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് നാല്​ വരെ റദ്ദാക്കി
cancel

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ട് വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് നീട്ടിയതായി സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമ്മാൻ, കുവൈത്ത്​, അബുദാബി, ദുബൈ, ദോഹ, ബഹ്‌റൈൻ, മോസ്കോ, പെഷവാർ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് നിർത്തിവെച്ചത്. മാർച്ച് നാലിന് അന്താരാഷ്​ട്ര സമയം (യു.ടി.സി) രാത്രി 23.59 വരെ (ഇന്ത്യൻ സമയം രാത്രി 11.59) ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ബുക്കിങ്​ സമയത്ത് നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വരാനിരിക്കുന്ന മാറ്റങ്ങൾ അറിയിക്കുന്നതാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റുകളുടെ നിലവിലെ അവസ്ഥ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പരിശോധിക്കണമെന്ന് എയർലൈൻസ് അഭ്യർത്ഥിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സൗദിയ പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലെ മാറ്റങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും അറിയിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Airlines has cancelled services to eight cities until March 4
Next Story