സുഡാനിലേക്കുള്ള സൗദി സഹായം 1.3 കോടി റിയാലായി
text_fieldsസുഡാനിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങളുമായി റിയാദിൽനിന്നും പുറപ്പെടാനൊരുങ്ങുന്ന വിമാനം
ജിദ്ദ: സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പ്രയാസങ്ങൾ അനുഭവിക്കുന്ന ജനതക്ക് സഹായം എത്തിച്ചുനൽകാനായി സൗദി അറേബ്യ ആരംഭിച്ച സഹായ പദ്ധതിയിൽ ഇതിനോടകം 1.3 കോടി റിയാൽ ലഭിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ നടത്തുന്ന സൗദി റിലീഫ് എയർ ബ്രിഡ്ജിന്റെ ഭാഗമായി നടക്കുന്ന ജനകീയ കാമ്പയിൻ വഴിയാണ് ഇത്രയും തുക സ്വരൂപിച്ചത്.
56,000ത്തിലധികം ആളുകളാണ് ഇതുവരെ കാമ്പയിനിൽ പങ്കെടുത്തത്. സഹീം പ്ലാറ്റ്ഫോം വഴിയോ ഏകീകൃത ബാങ്ക് അക്കൗണ്ട് വഴിയോ ആണ് പദ്ധതിയിലേക്ക് സംഭാവന സ്വീകരിക്കുന്നത്. അതിനിടെ ഭക്ഷണ, പാർപ്പിട, മെഡിക്കൽ സാമഗ്രികളുമായി റിയാദിൽനിന്നുള്ള അഞ്ച് ദുരിതാശ്വാസ വിമാനങ്ങൾ സുഡാനിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

