Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ​ഹാ​യം...

സൗ​ദി സ​ഹാ​യം ​ഒ​ഴു​കു​ന്നു: 573 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി

text_fields
bookmark_border
Relief ship at Port Said, Egypt
cancel
camera_alt

ദു​രി​താ​ശ്വാ​സ ക​പ്പ​ൽ ഈ​ജി​പ്തി​ലെ സ​യ്യി​ദ്​ തു​റ​മു​ഖ​ത്ത്

യാം​ബു: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക്​​ സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി സൗ​ദി അ​റേ​ബ്യ. ഈ​ജി​പ്തി​ലെ അ​ൽ​അ​രീ​ഷ് വി​മാ​ന​ത്താ​വ​ളം വ​ഴി ത​ങ്ങ​ളു​ടെ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ (കെ.​എ​സ്‌. റി​ലീ​ഫ്) 573 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ഇ​തി​ന​കം ഗ​സ്സ​യി​ലെ​ത്തി​ച്ചു.

വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, താ​ൽ​ക്കാ​ലി​ക പാ​ർ​പ്പി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, താ​ൽ​ക്കാ​ലി​ക ടെൻറു​ക​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും, പു​ത​പ്പു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ശീ​ത​കാ​ല പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ൾ, ശി​ശു​ക്ക​ൾ​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​ണ്​ 24 വി​മാ​ന​ങ്ങ​ളി​ൽ ഈ​ജി​പ്തി​ലെ​ത്തി​ച്ച​ത്. റ​ഫ അ​തി​ർ​ത്തി​വ​ഴി ഇ​തി​ലേ​റി​യ പ​ങ്കും ഗ​സ്സ​യി​ലെ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച 20 ആം​ബു​ല​ൻ​സു​ക​ളി​ൽ 14 എ​ണ്ണ​വും ഇ​തി​ന​കം ഗ​സ്സ​യി​ലെ​ത്തി.

ജി​ദ്ദ തു​റ​മു​ഖ​ത്തു​​നി​ന്ന് മൂ​ന്ന്​ ക​പ്പ​ലു​ക​ളും ഈ​ജി​പ്തി​ലെ സ​യ്യി​ദ്​ തു​റ​മു​ഖ​ത്ത്​ എ​ത്തി​യി​രു​ന്നു. 401 ക​ണ്ടെ​യ്‌​ന​റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള 258 മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ, 143 ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ അ​ട​ങ്ങു​ന്ന കി​റ്റു​ക​ൾ, പാ​ർ​പ്പി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു ക​പ്പ​ലു​ക​ൾ വ​ഴി എ​ത്തി​ച്ച​ത്. കെ.​എ​സ്‌. റി​ലീ​ഫ് സെൻറ​ർ മു​ഖേ​ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ബ​ഹു​മു​ഖ ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തി​വ​രു​ന്ന​ത്. കെ.​എ​സ്‌. റി​ലീ​ഫ് സെൻറ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ ബൈ​സ് ക​ഴി​ഞ്ഞ​ദി​വ​സം റി​യാ​ദി​ൽ​വെ​ച്ച് യ​മ​നി​ലെ യു.​എ​ൻ റ​സി​ഡ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് ഗ്രെ​സ്‌​ലി​യു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ യ​മ​നി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു.

സോ​മാ​ലി​യ​യി​ലെ ബു​റാ​വോ ടെ​ക്‌​നി​ക്ക​ൽ സ്ഥാ​പ​ന​ത്തി​ന് 15 ല​ക്ഷം ഡോ​ള​റി​െൻറ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ൽ കെ.​എ​സ് റി​ലീ​ഫും സോ​മാ​ലി​യ​യി​ലെ നോ​ർ​വീ​ജി​യ​ൻ അ​ഭ​യാ​ർ​ഥി കൗ​ൺ​സി​ലും ഞാ​യ​റാ​ഴ്ച ഒ​പ്പു​വെ​ച്ചു. ഇ​സ്രാ​യേ​ലി​െൻറ അ​തി​രൂ​ക്ഷ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​യി​ലെ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ കെ.​എ​സ്‌ റി​ലീ​ഫ് ആ​രം​ഭി​ച്ച കാ​മ്പ​യി​ന് വ​ൻ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും വി​ദേ​ശി​ക​ളി​ൽ​നി​ന്നു​മാ​യി ഇ​തി​ന​കം 1,097,962 ല​ധി​കം ആ​ളു​ക​ളി​ൽ​നി​ന്നാ​യി 547,728,069 റി​യാ​ൽ സം​ഭാ​വ​ന ല​ഭി​ച്ചു. മാ​നു​ഷി​ക സ​ഹാ​യ ദൗ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സൗ​ദി ഭ​ര​ണ​കൂ​ടം ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഗ​സ്സ​യി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് ലോ​ക​ത്തെ സു​മ​ന​സ്സു​ക​ളാ​യ ആ​ളു​ക​ളു​ടെ നി​ർ​ലോ​ഭ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം കൂ​ടി​യേ മ​തി​യാ​വൂ. ‘സാ​ഹിം’ (https://sahem.ksrelief.org) പോ​ർ​ട്ട​ൽ വ​ഴി​യും അ​ൽ​റാ​ജ്ഹി ബാ​ങ്കി​െൻറ SA5580000504608018899998 എ​ന്ന അ​ക്കൗ​ണ്ട് വ​ഴി​യും എ​ല്ലാ​വ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ഇ​പ്പോ​ഴും സം​ഭാ​വ​ന അ​യ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictGoodsSaudi ArabiaRelief Supply
News Summary - Saudi aid flows in: 573 tonnes of relief supplies reach Gaza
Next Story