Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബിഷൻ​; ഭാ​ഷാ​റോ​ബോ​ട്ടു​ക​ൾ ​കൗ​തു​ക​മാ​യി

text_fields
bookmark_border
സൗ​ദി അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബിഷൻ​; ഭാ​ഷാ​റോ​ബോ​ട്ടു​ക​ൾ ​കൗ​തു​ക​മാ​യി
cancel

റി​യാ​ദ്: സൗ​ദി അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ൻ 2026ൽ ​എ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച് 96 ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന സ്മാ​ർ​ട്ട് റോ​ബോ​ട്ടു​ക​ൾ. സ​ന്ദ​ർ​ശ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ചും അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യും എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളി​ലെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചും ഈ ​റോ​ബോ​ട്ടു​ക​ൾ പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ സ​ജീ​വ​മാ​യി. സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നൊ​പ്പം ബ​ഹു​ഭാ​ഷ​ക​ളി​ൽ ത​ത്സ​മ​യം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന മി​ക​ച്ചൊ​രു ആ​ശ​യ​വി​നി​മ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യാ​ൻ കൃ​ത്രി​മ​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഈ ​റോ​ബോ​ട്ടു​ക​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

പ​ങ്കെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ്ക്രീ​നു​ക​ളി​ൽ ഉ​ള്ള​ട​ക്കം പ്ര​ദ​ർ​ശി​പ്പി​ച്ചും മ​ന​സ്സി​ലാ​ക്കാ​ൻ റോ​ബോ​ട്ടു​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നും പ്ര​ദ​ർ​ശ​ക​രാ​യ ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​നും ഇ​ത് സ​ഹാ​യ​മാ​യി.

രാ​ജ്യ​ത്ത് ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്മാ​ർ​ട്ട് സി​സ്റ്റ​ങ്ങ​ളി​ലാ​ണ് ഈ ​റോ​ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​ങ്കെ​ടു​ത്ത ഒ​രു ടെ​ക്നോ​ള​ജി ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​യ അ​ഹ​മ്മ​ദ് ഖ​ഫാ​ജ വ്യ​ക്ത​മാ​ക്കി. 96 ഭാ​ഷ​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​നും ഇ​വ​യ്ക്ക് ക​ഴി​യും. വൈ​വി​ധ്യ​മാ​ർ​ന്ന സം​ശ​യ​ങ്ങ​ളോ​ട് വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി എ.​ഐ പ്രോ​ഗ്രാ​മു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നും റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​വ​യു​ടെ ഉ​പ​യോ​ഗം അ​തി​ഥി സ​ത്കാ​ര സേ​വ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​നും കാ​പ്പി വി​ത​ര​ണം ചെ​യ്യാ​നും സ​ന്ദ​ർ​ശ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും ഇ​വ​യ്ക്ക് ക​ഴി​യും. പ​രി​പാ​ടി​യു​ടെ സ്വ​ഭാ​വ​വും സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​വു​മ​നു​സ​രി​ച്ച് വി​വി​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി ഇ​വ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​കും. റോ​ബോ​ട്ടു​ക​ളു​ടെ സ്മാ​ർ​ട്ട് സി​സ്റ്റ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ണ​ത്.

എ​ന്നാ​ൽ അ​വ​യു​ടെ ചി​ല ബാ​ഹ്യ ബോ​ഡി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. ഇ​വ​യു​ടെ നി​ർ​മ്മാ​ണ ഫാ​ക്ട​റി ഹാ​ഇ​ൽ മേ​ഖ​ല​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഭ​ര​ണ​നി​ർ​വ്വ​ഹ​ണ കാ​ര്യാ​ല​യം റി​യാ​ദി​ലു​മാ​ണെ​ന്ന് ഖ​ഫാ​ജി പ​റ​ഞ്ഞു. റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ‘സു​സ്ഥി​ര ഭാ​വി​ക്കാ​യു​ള്ള സ​മ​ഗ്ര കാ​ർ​ഷി​ക വ്യ​വ​സ്ഥ’​എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന സൗ​ദി അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ൻ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 22 വ​രെ​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Agricultural Exhibition Robots
Next Story