വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ഗുരുതര പരിക്ക്

സുധീർ ഹംസ
10:44 AM
21/03/2017

അൽ-ജൗഫ്: സക്കാക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന്​ ഗുരുതര പരിക്ക്​. തബൂക്ക്​ ^ സകാക്ക റോഡിൽ തിങ്കളാഴ്​ച പുലർച്ചെ 4.30ഒാടെ രണ്ട്​ കാറുകളും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി യാസിറിനും ഭാര്യ റഫക്കും ആറുമാസം മാത്രം പ്രായമുള്ള മകൾ ഫാസക്കുമാണ്​ പരിക്കേറ്റത്​. 
ഇവരെ ആദ്യം മൈഖോവ ആശുപത്രിയിലും തുടർന്ന്​ ദൗമ ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സകാക്ക സെൻട്രൽ ആശുപത്രിയിലെ തീ​വ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. സാൻഫോർഡ്​ ഇലക്​ട്രോണിക്​സ്​ കമ്പനിയിൽ സെയിൽസ്​മാനായ യാസിർ ഒാടിച്ച കാർ നിയന്ത്രണം വിട്ട്​ തൃശൂർ സ്വദേശിയും ജാദ്​കോ കമ്പനി ജീവനക്കാരനുമായ തോമസ് ഓടിച്ച മിനിട്രക്കിലും​ (ഡൈന) പിന്നാലെ വന്ന സ്വദേശി പൗര​​െൻറ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ നിശ്ശേഷം തകർന്നു. 
നിസാര പരിക്കുകളോടെ രക്ഷപ്പെട്ട തോമസും സ്വദേശി പൗരനും ചേർന്ന്​​ കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാസിറിനെയും കുടുംബത്തെയും പുറത്തെടുത്ത്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈക്കുഞ്ഞടക്കം മൂവർക്കും ശരീരം മുഴുവനും ചതവും ഒടിവുമേറ്റു.  മൂന്ന് പേർക്കും ഒന്നിലധികം ശസ്​ത്രക്രിയകൾ വേണ്ടിവരുമെന്ന്​ ഡോക്​ടർമാർ അറിയിച്ചു. ടൊയോട്ട കൊറോള കാറാണ്​ യാസിറി​േൻറത്​. 
വിവരമറിഞ്ഞ്​ ദമ്മാമിൽ നിന്നും റഫയുടെ പിതാവടക്കമുള്ള ബന്ധുക്കൾ സക്കാക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് യാസിർ ഭാര്യയേയും മകളേയും സന്ദർശക വിസയിൽ കൊണ്ടുവന്നത്. 
ഉറങ്ങിപ്പോയതാണ് അപകsകാരണമെന്ന് കരുതുന്നു. സഹായത്തിനായി സക്കാക്കയിലെ മുഴുവൻ മലയാളി സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്​.

COMMENTS