Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനാപകടം:...

സൗദിയിൽ വാഹനാപകടം: മലയാളി ദമ്പതികളും മകനും മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടം: മലയാളി ദമ്പതികളും മകനും മരിച്ചു
cancel

ജിദ്ദ: മക്ക- മദീന എക്​സ്​ പ്രസ്​ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു. രണ്ട്​ മക്കൾ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ വെള്ളികുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്​റഫ്​(51), ഭാര്യ റസിയ(37) മകൾ ഹഫ്​സാന​ അഷ്​റഫ്​ (17) എന്നിവരാണ്​ മരിച്ചത്​.

ഉംറയും പെരുന്നാൾ നിസ്​കാരവും കഴിഞ്ഞ്​ മക്കയിൽ നിന്ന് ​മദീനയിലേക്ക്​ പോകു​േമ്പാൾ ഖുലൈസിൽ ഞായറാഴ്​ച വൈകുന്നേരം നാല്​ മണിയോടെയാണ്​ അപകടം. ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ്​ ദുരന്തം. ദമ്മാമിൽ ടാക്​സി ഡ്രൈവറാണ്​ അഷ്​റഫ്​. ഭാര്യയും മക്കളും സന്ദർശകവിസയിൽ സൗദിയിലെത്തിയതായിരുന്നു. നാല്​ ദിവസം മുമ്പാണ്​ ഇവർ മക്കയിലെത്തിയത്​.

Show Full Article
TAGS:accident saudi arabia 
News Summary - Saudi accident-
Next Story