ഹഖ്‌ലില്‍ വാഹനാപകടത്തില്‍ നാലുമരണം
text_fieldsജിദ്ദ: അല്‍ ബിദാ-ഹഖ്ല്‍ പാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. മക്കയിലെ ഉമ്മുല്‍ഖുറ സര്‍വകലാശാലയിലെ പ്രഫസറും ജോര്‍ഡന്‍ സ്വദേശിയുമായ മന്‍സൂര്‍ മഹ്മൂദ് മുഹമ്മദ്, ഭാര്യ ആലിയ ഖാലിദ്, മക്കളായ മുഹമ്മദ് മന്‍സൂര്‍, ഹുദൈഫ മന്‍സൂര്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൂത്ത മകനായ 15 വയസുകാരന്‍ ജാഫര്‍ മന്‍സൂര്‍, ഏറ്റവും ഇളയ കുട്ടിയായ ആദം മന്‍സൂര്‍ (എട്ട് മാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറി പലതവണ മറിഞ്ഞാണ് കാര്‍ നിന്നത്. ദമ്പതികളും രണ്ടുമക്കളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. രക്ഷപ്പെട്ട ജാഫര്‍ മന്‍സൂറിന് നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. എട്ടുമാസമുള്ള കുഞ്ഞിന് നിസാര പരിക്കുകള്‍ മാത്രമേയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
