മണലെടുത്ത ഗർത്തത്തിൽ വീണ് കുതിരയോട്ടക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്
text_fieldsദമ്മാം: മണലെടുത്ത ഗർത്തത്തിൽ വീണ് കുതിര സവാരിക്കാരായ രണ്ട് സ്വദേശി യുവാക്കൾക്ക് ഗുരുതര പരിക്ക്. രണ്ട് കുതിരകൾ സംഭവസ്ഥലത്ത് തന്നെ ചത്തു. ദമ്മാം റിയാദ് അതിവേഗ പാതയിൽ വ്യാഴാഴ്ചയാണ് സംഭവം. കുതിരപ്പുറത്ത് ദീർഘ ദൂര സവാരി നടത്തുന്ന യാത്രക്കാരായ സ്വദേശി യുവാക്കളാണ് അപകടത്തിൽ പെട്ടത്.
നിരപ്പായി കിടന്ന മരുപ്രദേശങ്ങളിൽ അമിതമായ തോതിൽ മണലെടുത്തുണ്ടായ ഗർത്തത്തിലേക്ക് പതിച്ചാണ് അപകടം. 20 മീറ്ററിലേറെ താഴ്ചയുള്ള ഗർത്തത്തിലേക്കാണ് സംഘം വീണത്. വീഴ്ചയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. സംഭവത്തിന് ദൃക്സാക്ഷികളായവർ വിവരമറിയച്ചതനുസരിച്ച് റെഡ് ക്രസൻറ് കുതിച്ചെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ഇത്തരത്തിൽ മണലെടുത്ത കുഴികളിൽ വാഹനങ്ങളും കാൽ നടയാത്രക്കാരുമടക്കം വീണ് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അനധികൃതമായി മണലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കിഴക്കൻ പ്രവിശ്യ ഒൗദ്യോഗിക വക്താവ് മുഹമ്മദ് സുഫ്യാൻ അറിയിച്ചു.
നിയമ ലംഘകർക്കെതിെര 4000 മുതൽ 10,000 റിയാൽ വെര പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
ഇത്തരം അപകട സ്ഥലങ്ങളും കുഴികളും കണ്ടെത്താൻ പ്രത്യേക പോലിസ് സംഘത്തെ അധികൃതർ നിയോഗിക്കും. സുരക്ഷാ സേനയിലെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
