സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി യുവാക്കൾ മരിച്ചു
text_fieldsറിയാദ്: കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. റിയാദില്‍ നിന്ന് കിഴക്കൻ പ്രവിശ്യയിലെ അല്‍ അഹ്സ സന്ദര്‍ശിക്കാന്‍ പോയ നാല് പേരടങ്ങുന്ന സംഘം യാത്ര ചെയ്ത പിക്ക് അപ്പ് വാഹനം ഖുറൈഷി റോഡില്‍ ഡിവൈഡറി ല്‍ ഇടിച്ച് മറിഞ്ഞ് കൊല്ലം സ്വദേശികളായ സഹീർ (29), ഹാഷിം(30) എന്നിവരാണ് മരിച്ചത്.
ഷഹീറിന് റിയാദിലെ ട്രാവൽസിലും ഹാഷിമിന് സ്വകാര്യ കമ്പനിയിലുമായിരുന്നു ജോലി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇവരോടൊപ്പമുണ്ടായിരുന്ന പോള്‍സൺ (തൃശൂര്‍) ,നിഷാദ് (കായംകുളം) എന്നിവരെ സാരമായ പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ അഹ്സ നവോദയ ഹുഫൂഫ് ഏരിയാ പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ മരണാനന്തര നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
