Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബസ്​ ഒട്ടകങ്ങളുമായി...

ബസ്​ ഒട്ടകങ്ങളുമായി കൂട്ടിയിടിച്ച്​ അപകടം: ഒരാൾ മരിച്ചു

text_fields
bookmark_border
ബസ്​ ഒട്ടകങ്ങളുമായി കൂട്ടിയിടിച്ച്​ അപകടം:  ഒരാൾ മരിച്ചു
cancel

തബൂക്ക്​: ബസ്​ ഒട്ടകങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 52 ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തബൂക്കിലെ തീമാഅ്​ മേഖലയിൽ​ വെള്ളിയാഴ്​ച വൈകുന്നേരമാണ്​ ജോർഡനിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ്​ അപകടത്തിൽപ്പെട്ടത്​്​.

ഉംറ കഴിഞ്ഞ്​ തിരിച്ചുപോകുകയായിരുന്നു സംഘം. വിവരമറിഞ്ഞ ഉടനെ ഏഴ്​ യൂനിറ്റ്​ ആംബുലൻസുകളും ആരോഗ്യവകുപ്പി​​​​െൻറ രണ്ട്​ സംഘങ്ങളും സ്​ഥലത്തെത്തിയതായി തബൂക്ക്​ റെഡ്​ ക്രസൻറ്​ വക്​താവ്​ നബീൽ അൽ അൻസി പറഞ്ഞു. 52 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. രണ്ട്​ പേർ വാഹനത്തിനുള്ളിൽ കുടുങ്ങി. സിവിൽ ഡിഫൻസാണ്​ ഇവരെ പുറത്തെടുത്തത്​. ഒരാളുടെ നില ഗുരുതരമാണ്​. നേരിയ പരിക്കേറ്റവർക്ക്​ സ്​ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകി.

സാരമായ പരിക്കേറ്റവരെ തീമാഅ്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു. ബസ്​ അപകടത്തിൽ പെട്ടവർക്ക്​ വേണ്ട ചികിത്സയും മറ്റ്​ സഹായങ്ങളും നൽകാൻ തബൂക്ക്​ ഗവർണർ ബന്ധപ്പെട്ട വകുപ്പുകളോട്​ ആവശ്യപ്പെട്ടു. തീർഥാടകരുടെ​ തുടർയാത്രക്ക്​ പകരം ബസുകളൊരുക്കുകയും ആറ്​ പേരല്ലാത്തവരെല്ലാം ജോർഡനിലേക്ക്​ തിരിക്കുകയും ചെയ്​തതായി​ ഗവർണറേറ്റ്​ വക്​താവ്​ അലി കഹ്​താനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi newsaccident bus and camel
News Summary - saudi-accident bus and camel-saudi news-gulf news
Next Story