രണ്ട് ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ ദുബൈയിൽ പത്ത് വിദ്യാലയങ്ങൾ തുറക്കുന്നു
text_fieldsഅബൂദബി: അടുത്ത അധ്യയന വർഷം ദുബൈ എമിറേറ്റിൽ രണ്ട് ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ പത്ത് പുതിയ സ്കൂളുകൾ ആരംഭിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ യു.കെ, യു.എസ്, കനേഡിയൻ, ഫ്രഞ്ച്, അന്താരാഷ്ട്ര പാഠ്യപദ്ധതിയിലുള്ളവയാണ് സ്കൂളുകൾ.
ശനിയാഴ്ചയാണ് ദുൈബ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്്.
ഖിസൈസിലാണ് ഇന്ത്യൻ പാഠ്യപദ്ധതി പ്രകാരമുള്ള രണ്ട് സ്കൂളുകളും തുടങ്ങുന്നത്.
അമിറ്റി എന്ന പേരിലുള്ള ഇന്ത്യൻ സ്കൂളിൽ 15,000 മുതൽ 26,000 വരെ ദിർഹമായിരിക്കും വാർഷിക ഫീസ്. ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷനൽ എന്ന പേരിലുള്ള സ്കൂളിൽ 27,000 മുതൽ 37,000 വരെയാണ് വാർഷിക ഫീസ്.
യു.കെ പാഠ്യക്രമത്തിലുള്ള ദുബൈ ഹൈറ്റ്സ് അക്കാദമി അൽ ബർഷ സൗത്തിലും ദേവ അക്കാദമി അൽ ഹുദൈബയിലും ന്യൂ ലാൻഡ്സ് സ്കൂൾ അൽ വർഖയിലും ദ ആൽഫ സ്കൂൾ കിസൈസിലുമാണ്. ദുബൈ ഹൈറ്റ്സ് അക്കാദമിയിൽ 44,200 മുതൽ 58,400 വരെ ദിർഹവും ന്യൂ ലാൻഡ്സ് സ്കൂളിൽ 19,200 മുതൽ 26,400 വരെ ദിർഹവുമാണ് ഫീസ്.
ദ ആൽഫ സ്കൂളിൽ 22,280 മുതൽ 28,500 വരെ ദിർഹമാണ് ഫീസ്. അന്താരാഷ്ട്ര പാഠ്യക്രമത്തിലുള്ള നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്കൂൾ മെയ്ദാൻ സിറ്റിയിലാണ് പ്രവർത്തിക്കുക. 83,000 മുതൽ 130,000 വരെ ദിർഹമാണ് ഫീസ്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സിറ്റിയിൽ കനേഡിയൻ സ്കൂളാണ് തുടങ്ങുന്നത്. ബ്രിട്ടീഷ് കൊളംബിയ കനേഡിയൻ സ്കൂൾ എന്ന് പേരുള്ള ഇവിടെ 40,000 മുതൽ 60,000 ദിർഹം വരെയാണ് ഫീസ്.
അൽഖൂസിൽ ആരംഭിക്കുന്ന ഫ്രഞ്ച് സ്കൂൾ ലെയ്സി ഫ്രാൻസെയ്സ് ജീൻ മെർമോസിൽ 36,000 മുതൽ 46,000 ദിർഹം വരെയും നദ അൽ ശേബയിൽ തുടങ്ങുന്ന അമേരിക്കൻ പാഠ്യപദ്ധതിയിലുള്ള റൈസിങ് സ്കൂളിൽ 38,000 മുതൽ 55,000 ദിർഹം വരെയാണ് ഫീസ്.
ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യം വേണമെന്ന ആവശ്യം നിറവേറ്റാൻ ഇൗ സ്കൂളുകൾ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുൈബ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു.
ദുബൈയിൽ തുറക്കുന്ന ഒാരോ പുതിയ സ്കൂളുകളും രക്ഷിതാക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ കൂടുതൽ അവസരം നൽകുമെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ആൽ കറം അഭിപ്രായപ്പെട്ടു.
സഹകരണത്തിലും പരിഷ്കരണത്തിലും ക്ഷേമത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സംസ്കാരത്തിലേക്ക് പുതിയ സ്കൂളുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് വിജയവും ക്ഷേമവും ഉറപ്പാക്കുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും സെപ്റ്റംബറിൽ പുതിയ സ്കൂളുകൾ ആരംഭിക്കുകയാണെന്ന് കെ.എച്ച്.ഡി.എ വിദ്യാഭ്യാസ വികസന എക്സിക്യൂട്ടീവ് ഡയറക്ടർ ഖൽദൂം ആൽ ബലൂഷി പറഞ്ഞു.
വ്യത്യസ്തമായ സ്ഥലങ്ങളിലും ചെലവിലും പാഠ്യപദ്ധതിയിലുമുള്ള സ്കൂളുകൾ ഉന്നത നിലവാരമുള്ള അധ്യാപനവും പഠനവും ലഭ്യമാക്കുമെന്നും കൂടുതൽ വിദ്യാലയങ്ങളെന്ന ദുബൈയുടെ ആവശ്യകത നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
2007 മുതൽ 72 പുതിയ സ്കൂളുകൾ ദുബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.