ട്രംപിെൻറ പ്രസംഗം എഴുതുന്നത് സ്റ്റീഫൻ മില്ലർ
text_fieldsറിയാദ്: ഞായറാഴ്ച അറബ് ഇസ്ലാമിക് അമേരിക്കൻ ഉച്ചകോടിയിൽ ഇസ്ലാമിനെ കുറിച്ചുള്ള ട്രംപിെൻറ പ്രസംഗം എഴുതുന്നത് അദ്ദേഹത്തിെൻറ സീനിയർ അഡ്വൈസർ സ്റ്റീഫൻ മില്ലർ. ഇസ്ലാമിനെ കുറിച്ചുള്ള തെരഞ്ഞെടുപ്പുകാലത്തെ ട്രംപിെൻറ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ആകാംക്ഷാപൂർവമാണ് റിയാദ് പ്രഭാഷണത്തിനായി കാത്തിരിക്കുന്നത്.
40 ഒാളം ഇസ്ലാമിക രാഷ്ട്രനേതാക്കൾക്ക് മുന്നിലാണ് ട്രംപ് പ്രസംഗിക്കുക. എട്ടുദിവസം നീണ്ടുനിൽക്കുന്ന പര്യടന പരിപാടിയിലെ ഏറ്റവും നിർണായകമായ ഘടകമാണ് ഇൗ പ്രസംഗം. ഇൗ പര്യടനത്തിെൻറയും മുസ്ലിം ലോകവുമായുള്ള അമേരിക്കയുടെ ഭാവി ബന്ധത്തിെൻറയും ഗതിനിർണയിക്കുന്ന പ്രസംഗം അതിസൂക്ഷ്മമായാണ് തയാറാക്കിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ൈവറ്റ്ഹൗസിലെ ട്രംപിെൻറ പബ്ലിക് റിലേഷൻ, ബൗദ്ധിക സംഘത്തിെൻറ കൂട്ടായ ഇടപെടലിലൂടെയാണ് പ്രസംഗത്തിെൻറ കരടും രൂപവും തയാറാക്കിയത്. എന്തൊക്കെ മേഖലകൾ സ്പർശിക്കണം, എവിടെയൊക്കെ ഉൗന്നണം എന്നിവയൊക്കെ അവർ തീരുമാനിച്ചു. പക്ഷേ, പ്രസംഗത്തിെൻറ പ്രാഥമിക രചയിതാവ് സ്റ്റീഫൻ മില്ലറാണ്. പ്രചോദനപരവും നേരിട്ടുള്ളതുമായിരിക്കും ട്രംപിെൻറ പ്രസംഗമെന്ന് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ എച്ച്.ആർ മക്മാസ്റ്റർ സൂചിപ്പിച്ചു. ഇസ്ലാമിെൻറ സൗമ്യമുഖം ലോകമെങ്ങും പരക്കണമെന്നാണ് പ്രസിഡൻറ് ആഗ്രഹിക്കുന്നത്. മാനവരാശിയുടെ പൊതുശത്രുക്കൾക്കെതിരെ മുസ്ലിം െഎക്യനിര കെട്ടിപ്പടുക്കേണ്ടതിെൻറ ആവശ്യകതയും മുസ്ലിം സഖ്യരാഷ്ട്രങ്ങളോട് അമേരിക്കയുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നതാകും പ്രസംഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറുമുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്ക് യാത്രവിലക്ക് ഏർപ്പെടുത്താനുള്ള വിവാദ തീരുമാനത്തിന് ചുക്കാൻ പിടിച്ചതും സ്റ്റീഫൻ മില്ലറാണെന്നത് ശ്രദ്ധേയമാണ്. ഇൗ പര്യടനത്തിലെ മറ്റൊരു പ്രധാന ഇനമായ ബ്രസൽസിലെ നാറ്റോപ്രഭാഷണം ട്രംപിന് വേണ്ടി എഴുതുന്നതും മില്ലർ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
