സത്താർ കായംകുളം അനുസ്മരണം
text_fieldsസത്താർ കായംകുളം ചരമവാർഷിക അനുസ്മരണ സമ്മേളനം കേരള മുൻ വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ ആഭിമുഖ്യത്തിൽ മുൻ കൃപ ചെയർമാൻ സത്താർ കായംകുളത്തിെൻറ രണ്ടാം ചരമവാർഷിക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഇസ്ഹാഖ് ലവ്ഷോർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.കേരള മുൻ വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.
സത്താർ കായംകുളത്തിെൻറ പേരിൽ മിടുക്കരായ വിദ്യാർഥികളെ സഹായിക്കാൻ നടത്തുന്ന സ്ക്കോളർഷിപ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം സിറ്റി ഫ്ലവർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, ക്ലീറ്റസ്, മധു പട്ടാമ്പി, റഫീഖ് മഞ്ചേരി, എം. സാലിഹ്, സുധീർ കുമ്മിൾ, ക്ലീറ്റസ്, സുരേഷ് ശങ്കർ, സലിം അർത്തിയിൽ, ഗഫൂർ കൊയിലാണ്ടി, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, ഷംനാദ് കരുനാഗപ്പള്ളി, നാസർ വലപ്പാട്, നിസാർ മൈത്രി, നിഹാസ് പാനൂർ, സലീം വാലില്ലാപ്പുഴ, ഖാൻ പത്തനാപുരം, അലക്സ് കൊട്ടാരക്കര, ബിനോയ് മത്തായി, നവാസ് വല്ലാറ്റിൽ, മജീദ് പൂളക്കാടി, പീറ്റർ വർഗീസ്, സലിം സഖാഫി, മജീദ് പതിനാറുങ്കൽ, സൈഫ് എടപ്പാൾ, ജിബിൻ സമദ്, പി.ബി. ഷാജി കൊച്ചിൻ, ഷാനവാസ്, സിയാദ് വർക്കല, സനൽ ഹരിപ്പാട്, ഷിറാസ്, യാസിർ കൊടുങ്ങല്ലൂർ, കൃപ ചെയർമാൻ ഷൈജു നമ്പലശേരി, ജീവകാരുണ്യ കൺവീനർ കബീർ മജീദ്, ഭാരവാഹികളായ പി.കെ. ഷാജി, സൈഫ് കായംകുളം, നൗഷാദ് യാക്കൂബ്, ഷാജഹാൻ മജീദ്, ദേവദാസ് ഈരിക്കൽ, ബഷീർ കോയിക്കലേത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ രഞ്ജിത്ത്, അൽതാഫ്, സമീർ റൈബോക്, ഷംസ് വടക്കേതലക്കൽ, സുധിർ മജീദ്, റഷീദ് ചേരാവള്ളി, അമീൻ ഇഖ്ബാൽ, നിറാഷ്, സുനിർ, മിദ്ലാജ്, നിസാം കായംകുളം, ഖൈസ് എന്നിവർ നേതൃത്വം നൽകി. ഡോ. അബ്ദുൽ ഹക്കീമിന് ഷൈജു നമ്പലശേരി, ഇസ്ഹാഖ് ലവ്ഷോർ എന്നിവരും ഉപരിപഠനത്തിനായി പോകുന്ന ആഖിഫ് ഷാജിക്ക് ഡോ. അബ്ദുൽ ഹക്കീമും ഫലകങ്ങൾ കൈമാറി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും സ്കോളർഷിപ് കൺവീനർ കെ.ജെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

