പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന്
text_fieldsമൻസൂർ പള്ളൂർ
ദമ്മാം: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിച്ചു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ മൻസൂർ പള്ളൂർ എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, പ്രഭാഷകൻ, കലാ സാംസ്കാരിക പ്രവർത്തകൻ, സിനിമ നിർമാതാവ്, വ്യവസായി, ആതുരാലയ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.
എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മലബാറിലെ ഉരു നിർമാണ സംസ്കാരത്തിന്റെയും പ്രവാസത്തിലെ പഴയതും പുതിയതുമായ രണ്ടു തലമുറകളുടെയും കഥ പറയുന്ന ഉരു സിനിമയുടെ നിർമാതാവാണ് അദ്ദേഹം. ആരാണ് ഭാരതീയൻ, ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേതാണ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
കാലിക പ്രസക്ത സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഡോക്യുമെന്ററികൾ പുറത്തിറക്കിയിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ച് പംക്തികൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ലേഖനങ്ങളും നിരൂപണങ്ങളും വിവരണങ്ങളും എഴുതാറുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മിഡിലീസ്റ്റ് കൺവീനറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

