രോഗം മൂലം ജോലിചെയ്യാനാവുന്നില്ല; സത്താർ ഷാജിക്ക് നാടണയാൻ കടക്കെണി തടസ്സം
text_fieldsറിയാദ്: രോഗം മൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ കഴിയുന്ന യുവാവിന് നാടണയാൻ സാമ്പത്തിക ബാധ്യത തടസ്സം. തിരുവനന്തപുരം പൂജപ്പുര സ്വദേശി സത്താർ ഷാജിയാണ് നാട്ടിൽ പോകാനാവാതെ ദുരിതജീവിതം നയിക്കുന്നത്. ഹാഇലിൽ സ്പോൺസറോടൊപ്പം ജോലി ചെയ്തു വരുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.
ദിനംപ്രതി ആരോഗ്യ സ്ഥിതി മോശമാവുകയും ജോലിചെയ്യാൻ കഴിയാതെ വരികയും ചെയ്തപ്പോൾ നാട്ടിൽ പോകാൻ സ്‌പോൺസറോട് അനുവാദം ചോദിച്ചു. എന്നാൽ സാമ്പത്തിക ഇടപാട് ഉണ്ടെന്നു കാണിച്ച് സ്പോൺസർ കേസിൽ കുടുക്കി എന്നാണ് സത്താർ ഷാജി പറയുന്നത്.
വിഷയത്തിൽ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ഇടപെടുകയും പ്രസിഡൻറ് ഷാനവാസ് രാമഞ്ചിറ സ്പോൺസറുമായി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
അതേ സമയം നിത്യ ചെലവിനോ മരുന്നിനോ പോലും വകയില്ലാതെ കഴിയുകയാണ് സത്താർ ഷാജി. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നാട്ടിൽ ഇദ്ദേഹത്തെ ആശ്രയിച്ചുകഴിയുന്നുണ്ട്. മാതാവ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മരിച്ചത്. പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) നേതൃത്വത്തിൽ ചെറിയ സഹായം എത്തിച്ചു കൊടുത്തിരുന്നു. കടക്കെണിയിൽ അകപ്പെട്ട തന്നെ സഹായിക്കാൻ സുമനസ്സുകൾ തയാറാകും എന്ന പ്രതീക്ഷയിലാണ് സത്താർ ഷാജി. കൂടുതൽ വിവരങ്ങൾക്ക് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ )പ്രസിഡൻറ് ഷാനവാസ് രാമഞ്ചിറ 0591932463. വൈസ് പ്രസിഡൻറ് മൻസൂർ കാരയിൽ 0549882200 സെക്രട്ടറി സൈഫുദ്ദീൻ എടപ്പാൾ 0502417945 എന്നിവരെ ബന്ധപ്പെടാവുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
