Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസത്താർ കായംകുളം:...

സത്താർ കായംകുളം: വിടപറഞ്ഞത് പ്രവാസി സംഘടനാരംഗത്തെ ചടുല സാന്നിദ്ധ്യം

text_fields
bookmark_border
സത്താർ കായംകുളം: വിടപറഞ്ഞത് പ്രവാസി സംഘടനാരംഗത്തെ ചടുല സാന്നിദ്ധ്യം
cancel

റിയാദ്: സൗദി തലസ്ഥാന നഗരിയിലെ മലയാളി സാംസ്​കാരിക സംഘടനാരംഗത്തെ ഊർജസ്വലതയുടെ പ്രസന്നമുഖമായിരുന്നു സത്താർ കായംകുളം എന്ന സാമൂഹികപ്രവർത്തകൻ. ​കേവലം ആകസ്​മികതക്കപ്പുറം ഞെട്ടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തി​െൻറ വിയോഗവാർത്ത.

രക്തസമ്മർദ്ദത്തി​െൻറ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ഉഴറു​േമ്പാഴും പൂർണാരോഗ്യത്തോടെ തിരിച്ചുവരാൻ കെൽപ്പുള്ളതാണ്​ സദാ ​പ്രസരിപ്പാർന്ന അദ്ദേഹത്തി​ലെ കർമയോഗി എന്ന്​ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിശ്വസിച്ചു. ആ പ്രതീക്ഷയെ വളർത്തുന്നതായിരുന്നു ഏറ്റവും ഒടുവിലെ ദിവസങ്ങളിൽ പോലും ആശുപത്രിയിൽനിന്ന്​ ലഭിച്ചിരുന്ന വിവരങ്ങളും. എന്നാൽ എല്ലാം അസ്ഥാനത്താക്കിയാണ് അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്​.

32 വർഷത്തെ റിയാദിലെ പ്രവാസത്തിനിടയിൽ അത്ര തന്നെ കാലം അദ്ദേഹം പ്രവാസി സാമൂഹികരംഗത്ത്​ മുൻനിരയിൽ നിലയുറപ്പിച്ചിരുന്നു. റിയാദിലെ മലയാളി സാമൂഹികപ്രവർത്തകരുടെ സംഗമകേന്ദ്രമായ ബത്ഹയിലെ റമദ് ഹോട്ടൽ അങ്കണത്തിലും പരിസരങ്ങളിലും ആൾക്കൂട്ടത്തിനിടയിൽ ശുഭ്രവസ്​ത്രവും നിറചിരിയുമായി ഉയർന്നുതന്നെ കാണുമായിരുന്നു ആ കുറിയ മനുഷ്യനെ. ഇനിയാ സാന്നിധ്യം ഓർമ മാത്രമാണ്.

ബുധനാഴ്ച വൈകീട്ട് 5.15 ഓടെ മടങ്ങിവരാത്ത ലോകത്തേക്ക് അദ്ദേഹം യാത്ര തിരിച്ചെന്ന വിവരം പുറത്ത് വന്നതോടെ ശുമൈസി കിങ്​ സഊദ് മെഡിക്കൽ സിറ്റിയിലേക്ക് റിയാദി​െൻറ വിവിധ ദിക്കുകളിൽനിന്ന് പ്രവാസി സമൂഹത്തി​െൻറ നാനാതുറകളിലുള്ള ആളുകളുടെ ഒഴുക്കായിരുന്നു.

പക്ഷഘാതത്തെ തുടർന്ന് മൂന്നര മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകരോട് പ്രതികരിച്ചും കണ്ണുതുറന്നും തിരിച്ചുവരവി​െൻറ സൂചനകൾ കാണിച്ചിരുന്നു. അതെല്ലാം മരണത്തി​െൻറ കുസൃതികൾ മാത്രമായിരുന്നെന്ന്​ ഒരു ഞെട്ടലോടെ തിരിച്ചറിയു​േമ്പാഴും ആർക്കും അത്ര പെട്ടന്ന്​ അതുൾക്കൊള്ളനായില്ല. രാത്രി വൈകിയും മോർച്ചറിക്ക്​ മുന്നിൽ വലിയ ആൾക്കൂട്ടം ഒഴിയാതെ നിന്നു. അത്രപെ​ട്ടെന്നൊന്നും അയാളിൽനിന്ന്​ വേർപെടാൻ കഴിയാത്തവരായിരുന്നു അവരെല്ലാം.

നീണ്ട മൂന്ന് പതിറ്റാണ്ടിലേറെ കാലം സൗദിയിലാകെ അറിയപ്പെടുകയും റിയാദിൽ വ്യത്യസ്തത സംഘടനകൾക്ക് നേതൃത്വം നൽകുകയും ചെയ്ത സത്താർ പ്രവാസി സമൂഹത്തി​െൻറ സ്വീകാര്യ മുഖമായിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ നിറസാന്നിധ്യമാകു​േമ്പാൾ തന്നെ എം.ഇ.എസ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ നേതൃനിരയിലും പ്രവർത്തിച്ചു. സിരകളിൽ കോൺഗ്രസി​െൻറ രക്തം ഓടുന്ന അദ്ദേഹം പ്രവാസി ഘടകത്തോട് യോജിച്ചും വിയോജിച്ചും നിന്നിട്ടുണ്ടെങ്കിലും ഒരിക്കലും പാർട്ടിയുടെ അതിർവരമ്പ് ലംഘിച്ചു പോയിട്ടില്ല.

അടിമുടി കോൺഗ്രസ് പ്രവർത്തകനായിരുന്ന സത്താർ ജോലിക്കിടയിലെ ഒഴിവു സമയങ്ങളെല്ലാം ചെലവഴിച്ചത്​ സംഘടനയെ വളർത്താനും പ്രവർത്തകരെ ചേർത്ത് നിർത്താനുമാണ്. ബത്ഹയിൽ ഒറ്റക്കുള്ള നിൽപുണ്ടാവാറില്ലായിരുന്നു. ആൾക്കൂട്ടത്തിലോ സൗഹൃദത്തിൽ കൈകോർത്തോ അയാൾ എന്നും കൂട്ടത്തോടൊപ്പമാണ് നടന്നിരുന്നത്​. രക്തസമ്മർദ്ദം​ അടിതെറ്റിച്ച്​ വീഴ്​ത്തിയ ഉറക്കത്തിലേക്ക്​ പോകുന്നതിന്​ ഏതാനും മണിക്കൂർ മുമ്പ്​ പോലും ബത്​ഹയിൽ ത​െൻറ സന്തതസഹചാരികൾക്കൊപ്പം സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി.

സൗദിയിലാകെ വലിയ സൗഹൃദ വലയമുള്ള സത്താറി​െൻറ വിയോഗമറിഞ്ഞു പലരും റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റിയാദ് കിങ്​ സഊദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഷിബു ഉസ്മാൻ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം അടക്കമുള്ള സാമൂഹിക പ്രവർത്തകർ ഇതിനായി രംഗത്തുണ്ട്​. ഇന്ന്​ രാത്രി 10ന്​ ശ്രീലങ്കൻ എയർലൈൻസ്​ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. ഇന്ന്​ ഉച്ചകഴിഞ്ഞ്​ മൂന്നിന്​ മോർച്ചറിയിൽനിന്ന്​ എടുക്കും. മോർച്ചറിക്ക്​ സമീപമുള്ള മസ്​ജിദിൽ മയ്യിത്ത്​ നമസ്​കാരം നിർവഹിക്കും.

സത്താർ കായംകുളം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sathar kayamkulam
News Summary - sathar kayamkulam memoir
Next Story