സരിഗമ ആർട്സ് ആൻഡ് കൾചറൽ കുടുംബസംഗമം
text_fieldsസരിഗമ ആർട്ട്സ് ആൻഡ് കൾച്ചറൽ കുടുംബസംഗമം ഷിബു ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സരിഗമ ആർട്സ് ആൻഡ് കൾചറൽ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈയിലെ ഇബ്ദ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് അൽതാഫ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോൺസൻ മാർക്കോസ് ആമുഖ പ്രസംഗം നടത്തി.
സിന്ധു ഷാജി, സജീർ പൂന്തറ, ബിനു കെ. തോമസ്, ഷെരീഖ് തൈക്കണ്ടി, ഷാജഹാൻ ചാവക്കാട്, നിഷാദ് ആലംകോട്, ഷിറാസ് അബ്ദുൽ അസീസ്, സക്കീർ, കബീർ നല്ലളം, ഹുസൈൻ കരുനാഗപ്പള്ളി, സിയാദ് വർക്കല എന്നിവർ സംസാരിച്ചു.
വിവിധ കലാപാരിപാടികൾക്ക് സിമി ജോൺസൻ, ഷംല റഷീദ്, റസീന അൽതാഫ്, ഷെർമി റിയസ്, ഹർഷിന നൗഫൽ, സൈഫുന്നിസ സിദ്ദിഖ്, ലീന ജാനീസ്, ഷംല ഷിറാസ്, നൗഫൽ വടകര, ഷിജു, സന്തോഷ് തോമസ്, കബീർ തലശ്ശേരി, അൻവർ കൊടുവള്ളി, ജലീൽ കൊച്ചി, ആൻഡ്രിയ ജോൺസൻ, സഫ ഷിറാസ്, നേഹ റഷീദ്, ഷെഹിയ, ദിയ, അനാര എന്നിവർ നേതൃത്വം നൽകി. ജാനീസ് പാലമേട് സ്വാഗതവും രക്ഷാധികാരി റഷീദ് കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

