Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സാ​രി'​മൊ​ബൈ​ൽ...

'സാ​രി'​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ഹൃ​ദ ഇ​ഫ്താ​ർ

text_fields
bookmark_border
സാ​രി​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ഹൃ​ദ ഇ​ഫ്താ​ർ
cancel
camera_alt

‘സാ​രി’​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സംഘടിപ്പിച്ച ഇ​ഫ്താ​ർ വി​രു​ന്ന്

Listen to this Article

റി​യാ​ദ്‌: വി​പ​ണി കേ​ന്ദ്രീ​കൃ​ത മൊ​ത്ത​വ്യാ​പാ​ര സ​ഹാ​യി​യാ​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ 'സാ​രി'​ചെ​റു​കി​ട ഗ്രോ​സ​റി ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ഹൃ​ദ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി. ബ​ത്​​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ 'സാ​രി'​ആ​പ്ലി​ക്കേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും 'ഗ​ൾ​ഫ് മാ​ധ്യ​മം'​പ്ര​തി​നി​ധി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

മൊ​ത്ത വ്യാ​പാ​ര രം​ഗ​ത്ത് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വി​പ​ണി​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യു​മാ​യാ​ണ്​ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 2018ലാ​ണ് തു​ട​ക്കം. ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ ക്ലി​ക്ക് കൊ​ണ്ട് ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സാ​ധി​ക്കു​ന്നു. കൂ​ടാ​തെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും 'സാ​രി'​ആ​പ് വ​ഴി ല​ഭ്യ​മാ​കു​ന്നു. സ്വ​ന്തം ക​ട​യി​ലി​രു​ന്ന്​ 1500ല​ധി​കം ബ്രാ​ൻ​ഡു​ക​ളും 30,000ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളും വാ​ങ്ങാ​ൻ ഇ​ത് വേ​ദി​യൊ​രു​ക്കു​ന്നു. ഒ​പ്പം സ​മ​യം ലാ​ഭി​ക്കാ​നും മി​ക​ച്ച നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​നും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്നു. റ​സ്റ്റാ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​വ​യെ​യും വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളെ​യും സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​മാ​യി 'സാ​രി'​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 'സാ​രി'​കോ​ഫൗ​ണ്ട​ർ ഖാ​ലി​ദ് അ​ൽ​സി​യ​രി, ചീ​ഫ് ക​മേ​ഴ്‌​സ്യ​ൽ ഓ​ഫി​സ​ർ അ​ബ്ദു​ല്ല അ​ബാ ഹു​സൈ​ൻ, ഹെ​ഡ് ഓ​ഫ് ഗ്രോ​ത് അ​സ​ദ് അ​ലി ഷാ, ​ഹെ​ഡ് ഓ​ഫ് ഡി​മാ​ൻ​ഡ് പ്രോ​ഡ​ക്ട് മ​ശ്ഹൂ​ർ അ​ൽ​ബു​ദ​യാ​ൻ, ഗ്രോ​ത് പെ​ർ​ഫോ​മ​ൻ​സ് മാ​നേ​ജ​ർ ഷ​ഫീ​ഖ് വ​ള​ക്കു​ണ്ടി​ൽ, ഡ​യ​റ​ക്‌​ട​ർ ഓ​ഫ് സ​പ്ലൈ ചെ​യി​ൻ ഫൈ​സ​ൽ ആ​ൽ​വി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​തി​നി​ധി ബ​ഷീ​ർ രാ​മ​പു​രം സ്വാ​ഗ​ത​വും 'സാ​രി'​പ്ര​തി​നി​ധി ന​ന്ദി​യും പ​റ​ഞ്ഞു. http://get.sary.to/bioFwn എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച്​ സാ​രി ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Sari’friendship Iftar
News Summary - ‘Sari’ Mobile Application friendship Iftar
Next Story