കേളി അസീസിയ ഏരിയ ‘സർഗ സംഗമം 2025’ അരങ്ങേറി
text_fieldsകേളി അസീസിയ ഏരിയ ‘സർഗ സംഗമം 2025’ പരിപാടിയിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി ‘സർഗ സംഗമം 2025’ എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂനിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച സംഗമത്തിൽ ഏരിയയിലെ വിവിധ യൂനിറ്റുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വടം വലി, ഷൂട്ടൗട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധയിനം പരിപാടികൾ അരങ്ങേറി.
കാരംസ് മത്സരത്തിൽ അസീസിയ യൂനിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ് ഫൈനൽ റൗണ്ടിൽ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി. ഫുട്ബാൾ ഷൂട്ടൗട്ട് മത്സരത്തിൽ ചാക്കോ ഒന്നാം സ്ഥാനവും സുബീഷ് രണ്ടാം സ്ഥാനവും നേടി. കസേര കളിയിൽ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതും ഫിനിഷ് ചെയ്തു. ലെമൺ സ്പൂൺ മത്സരത്തിൽ സൂരജ് ഒന്നാം സ്ഥാനത്തും നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ ഫായിസ്, അജിത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വാശിയേറിയ വടം വലി മത്സരത്തിൽ അൽ ഫനാർ യൂനിറ്റിനെ പരാജയപ്പെടുത്തി സിമന്റ് യൂനിറ്റ് വിജയികളായി. കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫർ ഖാൻ, പ്രദീപ് കൊട്ടാരത്തിൽ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ആക്ടിങ് കൺവീനർ ഷെബി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുഭാഷ് നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ പങ്കെടുത്തു. ഏരിയാ സമ്മേളന ലോഗോ ഡിസൈൻ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുൻ അംഗം റഫീഖ് അരിപ്രയുടെ മകനുമായ റസലിനും സർഗസംഗമം പരിപാടിയുടെ മത്സരങ്ങൾ നിയന്ത്രിച്ച മലസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനും സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, മുൻ സെക്രട്ടറി റഫീഖ് ചാലിയം, മുൻ പ്രസിഡന്റ് ഷാജി റസാഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

