'സർബൽ ഈമാൻ' ഖുർആൻ പാരായണ മത്സരം ഒമ്പതിന്
text_fieldsറിയാദ്: വിജ്ഞാന സാഗരം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ നടക്കുന്ന 'സർബൽ ഈമാൻ ഇസ്ലാമിക് സംഗമം 2022'-ന്റെ ഭാഗമായി വിദ്യാർഥികളുടെ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഈമാസം ഒമ്പതിന് വൈകീട്ട് റിയാദ് അസീസിയയിലെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിലാണ് സംഗമം.
ഇസ്ലാമിക പണ്ഡിതൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യാതിഥിയാവും. 10 വയസ്സിൽ താഴെയുള്ളവരുടെയും അതിന് മുകളിൽ 15 വയസ്സുവരെ ഉള്ളവരുടെയും രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരം. വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 594119126, 557714501, 544851119 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

