Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലാവെൻഡർ വസന്തത്തിൽ...

ലാവെൻഡർ വസന്തത്തിൽ സരവാത്ത് മലനിരകൾ

text_fields
bookmark_border
ലാവെൻഡർ വസന്തത്തിൽ സരവാത്ത് മലനിരകൾ
cancel

താ​ഇ​ഫ്: ലാ​വെ​ൻ​ഡ​ർ വ​സ​ന്ത​ത്തി​ന്റെ പ​ർ​പ്പി​ൾ അ​ഴ​കി​ൽ പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ സ​ര​വാ​ത്ത് മ​ല​നി​ര​ക​ൾ. ത്വാ​ഇ​ഫി​ലെ കാ​ർ​ഷി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു​കൊ​ണ്ട് ലാ​വെ​ൻ​ഡ​ർ കൃ​ഷി വ​ൻ​തോ​തി​ൽ വ്യാ​പി​ക്കു​ക​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​ള്ള കൃ​ത്യ​മാ​യ ഉ​യ​രം, മി​ത​മാ​യ കാ​ലാ​വ​സ്ഥ, മ​ണ്ണി​​ന്റെ ഫ​ല​ഭൂ​യി​ഷ്ഠ​ത എ​ന്നി​വ സ​ര​വാ​ത്ത് മ​ല​നി​ര​ക​ളി​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ലാ​വെ​ൻ​ഡ​ർ വി​ള​വെ​ടു​പ്പി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​കൃ​തി​ദ​ത്ത സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നു. നി​ല​വി​ൽ ഈ ​സീ​സ​ണി​ൽ മ​ല​നി​ര​ക​ളി​ലെ തോ​ട്ട​ങ്ങ​ൾ ലാ​വെ​ൻ​ഡ​ർ പൂ​ക്ക​ളാ​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ത്വാ​ഇ​ഫി​ലെ സ​ര​വാ​ത്ത് മ​ല​നി​ര​ക​ളി​ൽ ലാ​വെ​ൻ​ഡ​ർ പൂ​ത്തു​വി​രി​ഞ്ഞ​പ്പോ​ൾ

സു​ഗ​ന്ധ​തൈ​ലം, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഉ​ണ​ങ്ങി​യ പൂ​ക്ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ലാ​വെ​ൻ​ഡ​റി​ന് വി​പ​ണി​യി​ൽ വ​ൻ പ്രി​യ​മാ​ണു​ള്ള​ത്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച സാ​മ്പ​ത്തി​ക ലാ​ഭം ഉ​റ​പ്പാ​ക്കു​ന്നു. ‘വ​യ​ല​റ്റ് സ്വ​ർ​ണം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലാ​വെ​ൻ​ഡ​ർ, ത്വാ​ഇ​ഫി​​ന്റെ കാ​ർ​ഷി​ക സ്വ​ത്വ​ത്തി​​ന്റെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​ന്റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക സ​മ്പ​ദ്‌ വ്യ​വ​സ്ഥ​ക്ക് പു​തി​യ ക​രു​ത്ത് പ​ക​രു​ക​യാ​ണ് ഈ ​ലാ​വെ​ൻ​ഡ​ർ വ​സ​ന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:springhillsSarawat ProjectLavender
News Summary - Sarawat Hills in lavender spring
Next Story