53 ദിവസംകൊണ്ട് 5000 കിലോമീറ്റർ : ദുർഘട പാതകൾ പട്ടുമെത്തകളായി; തുനീഷ്യയിൽ നിന്ന് സൈക്കിളിലേറി സാറ ഹെബ മക്കയിൽ
text_fieldsയാംബു: യാത്ര ആത്മീയത തേടിയാവുേമ്പാൾ വഴിയിലെ തടസ്സങ്ങളും സാഹസികതയും പ്രാർഥനാമന് ത്രങ്ങൾപോലെയാവും. മുന്നിലെ ദുർഘടപാതകൾ പട്ടുമെത്തകളാക്കി മക്കയിലെത്തിയിരിക്കയാണ് തുനീഷ്യൻ യുവതി. 5000 കിലോമീറ്റർ ദൃഢനിശ്ചയത്തിെൻറ സൈക്കിൾ വേഗത്തിൽ മറികടക്കാൻ സാറാ ഹെബ എന്ന തുനീഷ്യൻ തീർഥാടകക്ക് വേണ്ടിവന്നത് 53 ദിവസം. വടക്കൻ ആഫ്രിക്കയിൽനിന്ന് ചെങ്കടലിനിപ്പുറം മക്കയിലെത്തിയ അവർ പക്ഷേ സൈക്കിൾ ചവിട്ടി നേടിയെടുത്തത് തീർഥാടന പുണ്യം മാത്രമല്ല ഒരു റെക്കോഡും കൂടിയാണ്. സൈക്കിൾ വഴി ദുർഘടമായ പാത തരണം ചെയ്ത് മക്കയിലെത്തിയ ആദ്യവനിത എന്ന ബഹുമതി. സൈക്കിൾ സവാരി കുട്ടിക്കാലം മുതലേ ഹരമായിയിരുന്നു. തുനീഷ്യയിൽനിന്ന് ഈജിപ്തിെൻറ തലസ്ഥാന നഗരമായ െകെറോയിലേക്കുമുമ്പ് സൈക്കിൾ സവാരി നടത്തിയത് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തിരുന്നു.
വിജന മരുഭൂമികളും മലനിരകളും പിന്നിട്ട് ഏകാന്ത യാത്രികയായി നിർഭയത്വത്തോടെ മക്കയിലെത്താൻ കഴിഞ്ഞത് റെക്കോഡ് നേട്ടമായി വിലയിരുത്തപ്പെടുകയാണ്. ഓരോ ദിവസവും ചുരുങ്ങിയത് എട്ടു മണിക്കൂർ വരെ സൈക്കിൾ ചവിട്ടി. ൈകയിൽ കരുതിയ ഭക്ഷണം തീർന്നപ്പോൾ വഴിയിൽ കണ്ട ആളുകൾ ഭക്ഷണവും മറ്റു സഹായങ്ങളും നൽകി. മരുഭൂമിയിൽ ചിലയിടങ്ങളിൽ ആശയവിനിമയ സംവിധാനം നിലച്ചതും വിജനമായ പാതകൾ പിന്നിട്ടതും ജീവിതത്തിലെ വ്യാകുലപ്പെടുത്തുന്ന ഓർമകളാണെന്ന് അവർ കൂട്ടിച്ചേർത്തു. ത്യാഗപൂർണമായ പല ഓർമകളും യാത്രയിൽ അനുഭവിച്ചതായി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. യാത്രയിൽ പലനിലയിൽ നിരവധിയാളുകൾ സഹായിച്ചു. എന്നാൽ, 53 ദിവസത്തിൽ 15 ദിവസം തികച്ചും തനിച്ചായിരുന്നു.
യാത്രയിൽനിന്ന് പിൻതിരിയാൻ പലരും ഉപദേശിച്ചെങ്കിലും ലക്ഷ്യം കാണാതെ അവസാനിക്കില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്നു. പിന്തിരിയാനുള്ള ഉപദേശംപോലെതന്നെ യാത്ര തുടരാൻ വലിയ നിലയിൽ പ്രോത്സാഹനവും ലഭിച്ചതായി സാറാ ഹെബ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.